കണ്ണില്‍ കയറിപ്പറ്റിയ ജീവി കാഴ്ച്ച കളയുന്നു, കാരണം കോണ്‍ടാക്ട് ലെന്‍സ് ; യുവതിക്ക് അപൂര്‍വ്വ അണുബാധ

Published by
Brave India Desk

 

അപൂര്‍വ്വമായ അമീബിക് അണുബാധമൂലം യുവതിക്ക് കാഴ്ച നഷ്ടമായെന്ന് റിപ്പോര്‍ട്ട് . 23-കാരിയായ ബ്രൂക്ക്ലിന്‍ മക്കാസ്ലാന്‍ഡിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. നീന്തലിനിടെയാണ് യുവതിയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചതെന്നാണ് കരുതുന്നത്. നീന്തുമ്പോള്‍ യുവതി കോണ്‍ടാക്ട് ലെന്‍സ് വെച്ചിരുന്നു. ഇതാണ് അണുബാധയ്ക്ക് ഇടയാക്കിയതെന്നാണ് നിഗമനം. നിലവില്‍ യുവതി ചികിത്സയില്‍ തുടരുകയാണ്.

സാധാരണ അണുബാധയാണെന്നോര്‍ത്ത് ആദ്യ ഘട്ടത്തില്‍ തുള്ളിമരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു. എന്നാല്‍ രോഗാവസ്ഥ തിരിച്ചറിയാന്‍ വൈകിയതാണ് സാഹചര്യം സങ്കീര്‍ണമാക്കിയത്. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ വേദനയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി.- യുവതി പറഞ്ഞു.

നേത്രരോഗവിദഗ്ധനെ ഓരോ രണ്ടുദിവസം കൂടുമ്പോഴും കണ്ടിരുന്നു. വിവിധ നേത്രരോഗ വിദഗ്ധരെ സമീപിച്ചു. വേദനയുടെയും കാഴ്ച നഷ്ടപ്പെട്ടതിന്റേയും കാരണം തേടിയാണ് ഇവരെ സമീപിച്ചത്. ഒടുവില്‍ അകാന്തമീബ കെരാറ്റിറ്റിസ് ആണെന്ന് കണ്ടെത്തി. പൂര്‍ണമായും കാഴ്ച നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കണ്ണ് നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും യുവതി പറഞ്ഞു.

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന തുള്ളിമരുന്ന് യു.കെയില്‍ മാത്രമാണ് നിലവില്‍ നിര്‍മിക്കുന്നത്. തന്റെ ഭാഗ്യത്തിന് ഡല്ലാസിലും ഇതേ ചികിത്സ ലഭ്യമായെന്നും അതിനാല്‍ വേഗത്തില്‍ ചികിത്സ ആരംഭിക്കാനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാവധാനം മാത്രമേ രോഗമുക്തി ഉണ്ടാകുകയുള്ളൂവെന്നതിനാല്‍ ഓരോ 30 മിനിറ്റ് കൂടുമ്പോഴും കണ്ണില്‍ തുള്ളിമരുന്ന് ഒഴിക്കേണ്ടതായുണ്ട്.

 

 

 

Share
Leave a Comment

Recent News