മാനസികാവസ്ഥ പരി​ഗണിച്ച് ഹൈക്കോടതി; ബലാത്സംഗത്തിന് ഇരയായ16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി, 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കും

Published by
Brave India Desk

എറണാകുളം: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി. 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്. പെൺകുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നേരത്തെ സിംഗിൾ ബെഞ്ച് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പെൺകുട്ടിയെ ചികിത്സിക്കുക. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകൾ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഗർഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാൽ ജീവൻ നിലനിർത്താനാവശ്യമായ നടപടികളെടുക്കണമെന്നും കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു.  പെൺകുട്ടിയോ കുടുംബമോ കുഞ്ഞിന്റെ പരിപാലനത്തിന് തയ്യാറായില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പിളുകൾ കൃത്യമായി ഫോറൻസിക് സയൻസ് ലാബോറട്ടിക്ക് സൂക്ഷിക്കാനായി കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Share
Leave a Comment

Recent News