സ്‌കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്ത.സമയമാറ്റത്തിലെ അധിക അരമണിക്കൂർ വൈകിട്ടത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സമസ്ത മുന്നോട്ട് വെക്കുന്നത്. ഓണം,ക്രിസ്മസ് അവധിക്കാലം വെട്ടിച്ചുരുക്കുക, മധ്യവേനലവധികൾ കുറച്ച് അധ്യയന സമയം കൂട്ടാം. മറ്റു സംസ്ഥാനങ്ങളുടെ അദ്ധ്യയന രീതി കൂടി പരിഗണിക്കുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവെക്കും.
അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് സമസ്ത വ്യക്തമാക്കുന്നത്. നിലപാട് മാറ്റില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് കോഴിക്കോട്ട് ചേർന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത യോഗത്തിനു ശേഷം സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും ഏകോപന സമിതി കൺവീനറുമായ എം.ടി. അബ്ദുല്ല മുസല്യാർ പറഞ്ഞിരുന്നു.
രാവിലെയും വൈകിട്ടുമായി അരമണിക്കൂർ സ്‌കൂൾ സമയം വർധിപ്പിക്കുന്നത് മദ്രസ പഠനത്തെ ബാധിക്കുമെന്നതിനാൽ സമയമാറ്റം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് സമസ്ത നിവേദനം സമർപ്പിച്ചിരുന്നു.
Discussion about this post