ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ വിരാട് കോഹ്‌ലി പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ മുൻ ഓൾറൗണ്ടറും ലോകകപ്പ് ജേതാവുമായ മദൻ ലാൽ. ലോർഡ്‌സിൽ നടന്ന മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെയാണ് മദൻ ലാൽ തന്റെ അഭിപ്രായം പറഞ്ഞത്. വിരാട് കോഹ്‌ലി തിരിച്ചു വരണം എന്ന ആരാധക ആവശ്യം ശക്തമായിരിക്കെയാണ് മദൻ ലാൽ തന്റെ അഭിപ്രായം പറഞ്ഞത്.
ആദ്യ ടെസ്റ്റിൽ ജയിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ നടന്നപ്പോൾ ആവേശ പോരിൽ 22 റൺസിന് ജയിച്ചതോടെ പരമ്പരയിൽ 2 – 1 ന് മുന്നിലാണ് ഇപ്പോൾ ഇംഗ്ലണ്ട് നിൽക്കുന്നത്. കോഹ്‌ലിയെ പോലെ ഒരു താരത്തെ ഇന്ത്യൻ ടീം വല്ലാതെ മിസ് ചെയ്യുന്നു എന്നതാണ് ആരാധകർ സോഷ്യൽ മീഡിയയിലടക്കം പറയുന്നത്.
മദൻ ലാൽ പറഞ്ഞത് ഇങ്ങനെ:
“വിരാട് കോഹ്‌ലിക്ക് ഇന്ത്യൻ ക്രിക്കറ്റിനോടുള്ള അഭിനിവേശം അതുല്യമായിരുന്നു. വിരമിക്കൽ പിൻവലിച്ച് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്നാണ് എന്റെ ആഗ്രഹം. തിരിച്ചുവരുന്നതിൽ തെറ്റൊന്നുമില്ല. ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ അദ്ദേഹം തിരിച്ചുവരണം,” മദൻ ലാൽ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്ന സമയത്ത് ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച കോഹ്‌ലി, 123 മത്സരങ്ങളിൽ നിന്ന് 9230 റൺസ് നേടിയ റെഡ്-ബോൾ കരിയർ അവസാനിപ്പിച്ചു, 30 സെഞ്ച്വറികൾ 46.85 ശരാശരിയിൽ നേടാനും കോഹ്‌ലിക്ക് ആയിരുന്നു. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതൽ ടെസ്റ്റ് ഇരട്ട സെഞ്ച്വറികൾ (7) എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലുണ്ട്.
Discussion about this post