കേട്ടാലും അറിഞ്ഞാലും കൺഫ്യൂഷനാകുന്ന ചിലപ്പോൾ മൂക്കത്ത് വിരൽ വച്ച് പോകുന്ന തരം ഡേറ്റിംഗ് ട്രെൻഡുകളുള്ള ലോകത്താണ് നമ്മളെല്ലാവരും ഇന്ന് ജീവിക്കുന്നത്.വിവാഹമെന്നത് അല്ല ഇന്ന് രണ്ട് പേർ ഒരുമിച്ച് ജീവിക്കുന്നതിനെയും ലൈംഗികബന്ധത്തിനെയും ഏർപ്പെടുന്ന ബന്ധങ്ങളെ വിളിക്കുന്ന പേര്. രണ്ട് പേർ തമ്മിലുള്ള ബന്ധത്തെ നിർവ്വചിക്കാൻ ഇന്ന് അനേകായിരം പദങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല.
ലിവിംഗ് ടു ഗെതർ മാത്രമല്ല, ഗോസ്റ്റിംഗ്,സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിംഗ്,സോംബീയിംഗ്, ബ്രെഡ് ക്രംബിംഗ്, ഫ്രണ്ട്ിപ് മാര്യേജ് എന്നിങ്ങനെ നിരവധി തരത്തിലുള്ള ബന്ധങ്ങളാണ് ഇപ്പോഴത്തെ യുവാക്കൾക്കിടയിലുള്ളത്. ഇതിനിടയിലേക്ക് മറ്റൊരു ട്രെൻഡ് കൂടി എത്തുകയാണ്. സ്ലെഡ്ജിംഗ് എന്നാണ് ഇതിന്റെ പേര്. ക്രിക്കറ്റ് ലോകത്ത് പരിചിതമായ ഈ പദം ഇപ്പോൾ ഡേറ്റിംഗ് ലോകത്തും വൈറലായി കഴിഞ്ഞു. ജെൻസി യുവാക്കൾ (1997-2012 ഇടയിൽ ജനിച്ചവർ) പിന്തുടരുന്ന ഡേറ്റിംഗ് രീതിയാണിത്. ശൈത്യകാലത്തെ നേരം പോക്കായി കൊണ്ട് പോവുന്ന ബന്ധങ്ങളാണ് അധികവും. ശൈത്യകാലത്തേക്ക് മാത്രമായി ചുരുങ്ങുന്ന ഈ ബന്ധങ്ങൾ ആത്മാർത്ഥമല്ലെന്നാണ് വിലയിരുത്തൽ. പ്രണയിക്കാൻ താൽപര്യമില്ലെങ്കിലും, തണുപ്പ് കാലത്ത് തനിച്ചാകാതിരിക്കാൻ മാത്രമാണ് ‘സ്ലെഡ്ജർമാർ’ ഇത്തരം ഡേറ്റിംഗ് തുടരുന്നത്.
വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിലുള്ള ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു ഡേറ്റിംഗ് ട്രെൻഡാണ് സ്ലെഡ്ജിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സമയത്ത് തിരഞ്ഞെടുക്കുന്ന പങ്കാളികളോട് യഥാർത്ഥ താൽപ്പര്യമില്ലെങ്കിലും ശൈത്യകാലത്ത് പ്രണയബന്ധത്തിലേക്ക് ആരെയെങ്കിലും കൂട്ടിക്കൊണ്ടുവരുന്ന പ്രവൃത്തിയായി നിർവചിക്കപ്പെടുന്നു.ഇത്തരം ഡേറ്റിംഗ് രീതികൾ അപകടരമാണെന്ന് ഡേറ്റിംഗ് ആപ്പ് ഹാപ്പ്എനിൽ നിന്നുള്ള വിദഗ്ധയായ ക്ലെയർ റെനിയർ മുന്നറിയിപ്പ് നൽകുന്നു.ഇത് അപകടരമാകാം. ഹ്രസ്വകാല സംതൃപ്തിക്ക് വേണ്ടി ആളുകളുടെ വികാരം വച്ചുള്ള കളിയാണിതെന്ന് ക്ലെയർ റെനിയർ പറഞ്ഞു.
ഡേറ്റിംഗ് നടത്തുന്ന 600-ലധികം പേരുടെ ഒരു സർവേയും ഹാപ്പ്എൻ നടത്തി. ലൈംഗികത, ഇടപഴകൽ എന്നിവയ്ക്ക് വേണ്ടിയും, എന്തുകൊണ്ടാണ് സിംഗിളായി തുടരുന്നതെന്നുള്ള കുടുംബാംഗങ്ങളുടെ ചോദ്യങ്ങൾ മൂലവുമാണ് തങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു 15 ശതമാനം പേരുടെ മറുപടി.ക്രിസ്മസിന് ശേഷം ഈ ബന്ധം അവസാനിപ്പിക്കുമെന്ന് 25 ശതമാനം പേർ പറഞ്ഞു. എന്നാൽ നവംബറിൽ തന്നെ അങ്ങനെ ചെയ്യാനാണ് 75 ശതമാനം പേരുടെയും തീരുമാനം. ഓഗസ്ത് മുതൽ ഡിസംബർ വരെയാണ് 25 ശതമാനം പേർ ബന്ധം നിലനിർത്തിയത്.
ശൈത്യകാലത്ത് ഇത്തരം ഡേറ്റിംഗ് എന്തുകൊണ്ട് നടത്തുന്നുവെന്നായിരുന്നു സർവേയിലെ മറ്റൊരു ചോദ്യം. ശൈത്യകാലത്ത് ഒരു പങ്കാളിയെ വേണമെന്ന് 50 ശതമാനം പേർ പറഞ്ഞു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പങ്കാളിയെ വേണമെന്നായിരുന്നു 60 ശതമാനം പേരുടെ മറുപടി. ഏകാന്തത ഒഴിവാക്കാനാണ് ആഗ്രഹമെന്ന് 40 ശതമാനം പേരും പറഞ്ഞു
Leave a Comment