നമ്മുടെയെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് നഖം. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ നഖങ്ങളുടെ സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് പെഡിക്യൂർ, മാനിക്യൂർ എന്നിവയ്ക്ക് നമുക്കിടയിൽ ഇത്ര ഡിമാൻഡ് വന്നതും.
എന്നാൽ, എത്രയൊക്കെ നഖങ്ങൾ വൃത്തിയാക്കിയാലും വളർത്തിയ നഖം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങാണ് നമ്മളിൽ ഉണ്ടാക്കുന്നത്. നമ്മുടെ നഖങ്ങൾ നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ ഒരു വ്യക്തിയുടെ ആരോഗ്യം എത്രമാത്രമെന്ന് തിരിച്ചറിയാനാവും. പ്രോട്ടീൻ കെരാറ്റിൻ പാളികളാൽ നിർമിതമാണ് നഖങ്ങൾ. അതിനാൽ തന്നെ, പിങ്ക് നിറത്തിൽ ഒരേ ആകൃതിയിലുള്ള നഖങ്ങളാണ് ആരോഗ്യമുള്ളവയായി കണക്കാക്കുന്നത്.
നഖങ്ങളിലെ മാറ്റങ്ങൾ നോക്കി, ഒരു വ്യക്തിയുടെ ശരീരത്തിലെ പോഷകക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചറിയാൻ സാധിക്കും.
1. കൊയിലോണിയ
സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ ഉണ്ടാവുന്നതിനെയാണ് കൊയിലോണിയ. ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. വിളർച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നി ആരോഗ്യ പ്രശ്‌നങ്ങളുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു.
2. ഒനിക്കോളിസിസ്
നഖം പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ഒനിക്കോളിസിസ്. സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പർതൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു.
3. ക്ലബിങ്
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം, ഹൃദ്രോഗം അല്ലെങ്കിൽ എൻഡോകാർഡിറ്റിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. ല്യൂക്കോണിച്ചിയ
നഖങ്ങളിലെ വെളുത്ത പാടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? സിങ്കിന്റെ കുറവോ ഫംഗസ് അണുബാധ കാരണമോ ആകാം നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാവുന്നതാണ് ല്യൂക്കോണിച്ചിയ.
5. യെല്ലോ നെയിൽ സിൻഡ്രോം
നഖങ്ങൾ മഞ്ഞനിറത്തിലാവുക, നഖങ്ങളുടെ വളർച്ച മന്ദഗതിയിലാവുക, ലിംഫോഡീമ എന്നിവ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
Discussion about this post