ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിവസം രവീന്ദ്ര ജഡേജയുടെ മന്ദഗതിയിലുള്ള ബാറ്റിംഗ് സമീപനത്തെ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സഞ്ജയ് മഞ്ജരേക്കർ ചോദ്യം ചെയ്തു. ഓൾറൗണ്ടറുടെ പ്രകടനമൊക്കെ മികച്ചത് ആണെങ്കിലും, അദ്ദേഹം എതിരാളികളിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ഇന്ത്യ സമനിലയ്ക്കായി കളിക്കുന്നതുപോലെ ബാറ്റ് ചെയ്തുവെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
ഇന്നലെ അവസാനിച്ച ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ 22 റൺസിന് പരാജയപ്പെടുത്തി. 193 റൺസ് പിന്തുടരുന്ന ഇന്ത്യക്കായി ജഡേജ 181 പന്തിൽ നിന്ന് 61* റൺസ് നേടി, നാല് ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ ഇന്നിങ്സിന് കൈയടികളാണ് ഇപ്പോൾ കിട്ടുന്നത്. ഒരു ഘട്ടത്തിൽ ഇന്ത്യ 82-7 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ ലോവർ ഓർഡറിൽ നിന്നുള്ള സഹായത്തോടെ ജഡേജ ഇന്ത്യക്ക് ജയപ്രതീക്ഷ നൽകി
ESPNcricinfo-യിൽ നടന്ന ഒരു ചർച്ചയിൽ, ജഡേജയുടെ ഇന്നിംഗ്സിന്റെ വേഗതയെക്കുറിച്ചും ചേസിംഗിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സമീപനത്തെക്കുറിച്ചും മഞ്ജരേക്കർ ചോദ്യങ്ങൾ ഉന്നയിച്ചു. അദ്ദേഹം അഭിപ്രായപ്പെട്ടു:
“ജഡേജ നന്നായി പ്രതിരോധിച്ചു, പക്ഷേ ഇന്ത്യ സമനിലയ്ക്കായി കളിച്ചത് പോലെ ആണ് എനിക്ക് തോന്നിയത് . അതിനാൽ ഇന്ത്യൻ ബാറ്റിംഗ് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഇന്ത്യൻ ടീമിൽ ബെൻ സ്റ്റോക്‌സിനെ പോലെ ഒരു താരം ഉണ്ടായിരുന്നു. എങ്കിൽ എതിരാളികൾ സമ്മർദ്ദത്തിലാകുമായിരുന്നു. ഇത് ഇപ്പോൾ ഇന്ത്യക്ക് കാര്യമായ ഒന്നും ചെയ്യാനായില്ല.
“നിതീഷ് കുമാർ റെഡ്ഡിയും രവീന്ദ്ര ജഡേജയും കുറെ സമയം ഒരുമിച്ച് ബാറ്റ് ചെയ്തു, പക്ഷേ 30 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഇന്ത്യയുടെ രീതി അവർ സമനിലയ്ക്കായി കളിക്കുന്നതുപോലെയായിരുന്നു.” സഞ്ജയ് പറഞ്ഞു.
അതേസമയം ജഡേജ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ ഗതി തീർത്തും മോശം ആകുമായിരുന്നു എന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും പറയുന്നത്.
Discussion about this post