മലപ്പുറത്ത് വന്‍ ചന്ദനവേട്ട; വീടിനുള്ളിലും പരിസരങ്ങളിലുമായി കിട്ടിയത് 12 ചാക്കുകള്‍; കണ്ടെടുത്തത് 235 കിലോ ചന്ദനം

Published by
Brave India Desk

മലപ്പുറം: മഞ്ചേരിക്ക് സമീപം വീട്ടിൽ വന്‍ ചന്ദനവേട്ട. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിൽ ആയി 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി ആണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്.

സംഭവത്തില്‍ വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ പോലീസ് കേസെടുത്തു. ഇയാളെ പോലീസിന് പിടികൂടാനായിട്ടില്ല. വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ പരിശോധന തുടങ്ങിയത്.

3 ദിവസം നടത്തിയ നിരീക്ഷണത്തിന് ശേഷമായിരുന്നു പരിശോധന. ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെടുത്തത്.

എസ്എഫ്ഒ പികെ വിനോദ്, എൻപി പ്രദീപ് കുമാർ, പി അനിൽകുമാർ, എൻ സത്യരാജ്, ടി ബെൻസീറ, ടിപി രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമ്പുഴ  ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

Share
Leave a Comment

Recent News