എറണാകുളം: അതീവ ഗ്ലാമറസായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് സാനിയ അയ്യപ്പൻ. ഇതിന്റെ പേരിൽ വ്യാപക വിമർശനവും താരം നേരിടാറുണ്ട്. മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തരം വിമർശനങ്ങളെ സാനിയ വകവയ്ക്കാറില്ല. എന്നാൽ ഇപ്പോഴിതാ ഇത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് താരം.
ജീവിതത്തിൽ ഒരിക്കലും ഇത്രയും വലിയ സിനിമാ താരം ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാനിയ അയപ്പൻ പറഞ്ഞു. ഇനി ഇതൊന്നും ആയില്ലെങ്കിലും ഞാൻ സന്തോഷത്തോടെ ഇരിക്കുകയായിരുന്നു. സോഷ്യൽ മീഡിയിയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ആളുകൾ ചോദിക്കുന്നത് ഇതെല്ലാം സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി ചെയ്യുന്നത് ആണ് എന്നാണ്. ആളുകൾക്ക് എങ്ങനെയാണ് ഇങ്ങനെയുള്ള ചിന്തകൾ വരുന്നത് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.
ബോളിവുഡിൽ കേറാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണ് ഇതെന്നാണ് ആളുകൾ പറയുന്നത്. അങ്ങനെ ആണെങ്കിൽ എനിക്ക് ധാരാളം സിനിമകൾ ലഭിച്ചേനെ. അങ്ങനെ സംഭവിച്ചില്ലാലോ?.
എനിക്കൊപ്പം എന്റെ വീട്ടുകാർ ഉള്ളത് വലിയ പ്ലസ് പോയിന്റാണ്. എന്റെ വീട്ടിലുള്ളവർ ആരും ഇതുവരെ സനു എന്ത് കൊണ്ട് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അവർക്ക് അറിയാം ഞാൻ ചെയ്യുന്നതിന് എല്ലാം ഒരു കാരണം ഉണ്ടെന്ന്. ഞാൻ ഇത്രയും ശക്തയായി തുടരാൻ കാരണവും അവരാണെന്നും സാനിയ വ്യക്തമാക്കി
Leave a Comment