നമ്മുടെ വീടുകളിലെല്ലാം വളർത്തുമൃഗങ്ങൾ കാണുമല്ല… അരുമയായി വളർത്തുന്ന അവയുടെ സ്വഭാവം, ചിന്ത എല്ലാം എങ്ങനെയാണെന്ന് നിങ്ങൾക്ക് വല്ല ഊഹവുമുണ്ടോ? നമ്മളുമായുള്ള പെരുമാറ്റത്തിലൂടെ അരുമകളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാൻ സാധിക്കുമെങ്കിലും അവയ്ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് അറിയാമോ? ഇനി ഇങ്ങനെ ഒരു ചോദ്യം കേൾക്കുന്ന പൂച്ച ഉടമയാണ് നിങ്ങളെങ്കിൽ അറിയാം എന്ന് ധൈര്യമായി പറഞ്ഞോളൂ. കാരണം പൂച്ചകൾ എന്താണ് ചിന്തിക്കുന്നത്, അവ മാനസികരോഗിയാണോ എന്നെല്ലാം മനസിലാക്കാനായി ശാസ്ത്രജ്ഞർ ഒരു ചോദ്യാവലി തന്നെ വികസിപ്പിച്ചിട്ടുണ്ട്.
നിങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാക്കിയിരിക്കുന്ന ചോദ്യങ്ങൾ ആദ്യം പരിശോധിക്കുക(ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ) നിങ്ങളുടെ പൂച്ച എത്ര സാഹസികത കാണിക്കുന്നു, അപകടത്തോട് അത് എങ്ങനെ പ്രതികരിക്കുന്നു, മറ്റ് പൂച്ചകളോട് എങ്ങനെ പ്രതികരിക്കുന്നു , നിരന്തരമായ ഉത്തേജനം ആവശ്യമുണ്ടോ ഇല്ലയോ , വീട്ടുനിയമങ്ങൾ എത്രത്തോളം പാലിക്കുന്നു തുടങ്ങിയ വിവരങ്ങൾ ചോദ്യാവലി ആവശ്യപ്പെടുന്നു. ഓരോ ചോദ്യത്തിലും നിങ്ങളുടെ പൂച്ച എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഉത്തരം നൽകാം. 46 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടതായിട്ടുള്ളത്.
ഇതിന് ശേഷം ,നിങ്ങളുടെ വളർത്തുമൃഗത്തിന്റെ മനോരോഗം വിലയിരുത്താനായി CAT-Tri+ അളവ് എന്ന് വിളിക്കപ്പെടുന്ന ഒന്ന് നിങ്ങൾക്ക് ലഭിക്കും. ഈ സ്‌കോർ അറിയുന്നതിലൂടെ മനുഷ്യ-പൂച്ച ബന്ധം മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. യുകെയിലെ ലിവർപൂൾ സർവകലാശാലയിലെ മനശാസ്ത്രജ്ഞൻ റെബേക്ക ഇവാൻസ് ആണ് കണ്ടുപിടുത്തത്തിന് പിന്നിൽ.
Leave a Comment