17 വർഷത്തെ കാത്തിരിപ്പ്, ചീവീട് പ്രളയം എത്തുന്നു,’ചെവിതല കേൾപ്പിക്കില്ല’ ഇനി; കാത്തിരിപ്പുമായി കച്ചവടക്കാർ

Published by
Brave India Desk

അമേരിക്കയിൽ ഇത്തവണയും ചിവീടുകൾ വലിയ കൂട്ടത്തോടെ എത്തുമെന്ന് പ്രവചിച്ച് ശാസ്ത്രജ്ഞർ. 17 വർഷം ഭൂമിക്കടയിൽ കിടന്ന ലാർവകൾ സിക്കാഡ എന്നറിയപ്പെടുന്ന ചിവീടുകളിലെ ഒരു വകഭേദമായ ബ്രൂഡ് 14 ആണ് ഇത്തവണ എത്തുന്നത്. ഭൂമിക്കടിയിൽ ചീവിടുകൾ ഇട്ട മുട്ടകൾ ലാർവകളായും 17 വർഷത്തിന് ശേഷം ഭൂമി 64 ഫാരൻഹീറ്റ് ചൂടാവൂമ്പോൾ ചീവീടുകളായി പുറത്തുവരികയുമാണ് ചെയ്യുക

അമേരിക്കയിലെ ന്യൂയോർക്ക്, ജോർജിയ,കെന്റക്കി,ഇന്ത്യാന,മസാച്ചുസെറ്റ്‌സ്,മേരിലാൻഡ്,നോർത്ത് കരോലിന,ന്യൂജേഴ്‌സി,ഒഹായോ,പെൻസിൽവാനിയ,ടെന്നസി,വിർജീനിയ,വൈസ്റ്റ് വിർജീനിയ എന്നിവടങ്ങളിലാണ് ഇത്തവണ ചിവീടുകൾ പ്രളയസമാനമായി ഒഴുകിയെത്തുക.

കൂട്ടത്തോടെ ഭൂമിക്കടിയിൽ നിന്ന് എത്തുന്ന ചീവീടുകളുടെ ശബ്ദം അസഹനീയമായിരിക്കും. ഇവയെ പക്ഷികളും മറ്റും ആഹാരമാക്കുകയും ചെയ്യുന്നു. ചീവീടുകളെ കൂട്ടത്തോടെ പിടിച്ച് ഫ്രൈ ചെയ്ത് വിൽപ്പന നടത്തുന്നവരും ചിവീട് പ്രളയത്തിനായുള്ള കാത്തിരിപ്പിലാണ്. ചിവീട് ഫ്രൈ ചോക്ലേറ്റിൽ മുക്കി കഴിക്കുന്നത് ഇവിടുത്തുകാരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്.

Share
Leave a Comment