അറിയാമോ? ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ വണ്ടിയോടിക്കാം, ശ്രദ്ധിക്കേണ്ടത് ഇവ

Published by
Brave India Desk

 

വിദേശയാത്രകളില്‍ കൂടി സാധുതതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളത് വളരെ നല്ലതല്ലേ. വാഹനം ഓടിക്കുന്നതിനായി മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസന്‍സുകളെ ഉപയോഗിക്കാം. പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമ സാധുതയുണ്ട്. നമ്മുടെ ഡ്രൈവിങ് ലൈസന്‍സിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം. ഒപ്പം ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിനെക്കുറിച്ചും.അത് ഏതൊക്കെ രാജ്യങ്ങളിലാണെന്ന് നോക്കാം. ആദ്യമായി അന്താരാഷ്ട്ര സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് എങ്ങനെ നേടാമെന്ന് അറിയാം

ഇത് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍(RTO) വഴി നേടാനാവും. ഓണ്‍ലൈനായും അപേക്ഷിക്കാം. ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് വേണ്ട രേഖകള്‍- 1 സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്, 2 സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട്, 3 സാധുവായ വിസ, 4 വിമാന ടിക്കറ്റ് എന്നിവയാണ്. ഫോം 4A പൂരിപ്പിച്ച് പ്രാദേശിക ആര്‍ടിഒയില്‍ നല്‍കുകയോ സാരഥി പരിവാഹനിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യാം. IDP അനുവദിക്കുന്നതിനായി ആയിരം രൂപ ഫീസ് നല്‍കണം. പിന്നീട് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിങ്ങളുടെ വിലാസത്തിലേക്ക് പോസ്റ്റലായി അയച്ചു കിട്ടും.

മലേഷ്യ

ഇംഗ്ലീഷിലോ മലായിലോ ഉള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യം . മലേഷ്യയിലെ ഇന്ത്യന്‍ എംബസിയോ ലൈസന്‍സ് നല്‍കിയ എംവിഡിയുടെയോ സാക്ഷ്യപ്പെടുത്തലും വേണം.

ജര്‍മനി
ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ആറുമാസം വരെ വാഹനമോടിക്കാം. ജര്‍മന്‍ പരിഭാഷ കയ്യില്‍ കരുതണം

ഓസ്‌ട്രേലിയ

മൂന്നുമാസം വരെ വാഹനമോടിക്കാം. ഇംഗ്ലീഷിലാണ് ഈ ലൈസന്‍സെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉപയോഗിക്കാം.

അമേരിക്ക

ഇംഗ്ലീഷിലാണ് ലൈസന്‍സെങ്കില്‍ ഒരു മാസം വരെ ഉപയോഗിക്കാം. എപ്പോള്‍ അമേരിക്കയിലെത്തിയെന്ന് തെളിയിക്കുന്ന രേഖ ആവശ്യമാണ്.

യുകെ

ഒരു വര്‍ഷം വരെ വാഹനമോടിക്കാം

ഇങ്ങനെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പരിമിതമായ സമയത്തേക്ക് ഉപയോഗിക്കാവുന്ന മറ്റ് രാജ്യങ്ങള്‍ ന്യൂസിലന്‍്. സ്വിറ്റ്‌സര്‍ലന്റ് , ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, സ്‌പെയിന്‍, കാനഡ, ഫിന്‍ലാന്‍ഡ്, ഭൂട്ടാന്‍, ഫ്രാന്‍സ്, നോര്‍വേ, ഇറ്റലി, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, മൗറീഷ്യസ് എന്നിവിടങ്ങളാണ്.

Share
Leave a Comment