റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്, ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ?പ്രതികള്‍ പിടിയിൽ

Published by
Brave India Desk

കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയസംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺഎന്നിവരാണ് പിടിയിലായത്. പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശമെന്നുംഅതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വെച്ചതെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ട്രെയിൻ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവെച്ചതെന്നാണ് മൊഴി.

 

പ്രതികളുടെ മൊഴി ഇതാണെങ്കിലും ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ് . അട്ടിമറി സാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പരിശോധിച്ചു വരികയാണ്‌. പ്രതികള്‍ മുമ്പും ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. പോലീസുകാരെആക്രമിച്ച കേസിൽ പ്രതിയാണ് ഒരാള്‍. അന്വേഷണത്തിൽ പ്രതികളെ പിടികൂടുന്നതിൽ സിസിടിവിദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ്എടുക്കുന്ന സിസിടിവി ദൃശ്യവും പോലീസ് ശേഖരിച്ചിരുന്നു.

 

അട്ടിമറി സാധ്യതയടക്കം ആരോപിച്ച് ബിജെപി അടക്കമുള്ള പാർട്ടികൾ രംഗത്ത് എത്തിയിരുന്നു .പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കാമെന്നാണ് വിലയിരുത്തൽ.

Share
Leave a Comment

Recent News