മണാലിയിലേക്ക് വിനോദയാത്രക്ക് പോയ നബീസുമ്മയ്ക്കെതിരായ ഇബ്രാഹിം സഖാഫിയുടെപ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾക്ക് യാത്രപോകാൻ ഭർത്താവ് അല്ലെങ്കിൽ സഹോദരനോ കൂടെയുണ്ടാകുന്നത് ഉചിതം എന്നാണ്കാന്തപുരത്തിന്റെ പ്രതികരണം. സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർകൂടെയുണ്ടാകുന്നതാണ് പതിവ്. ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ് ഉചിതം. ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകൾക്കൊപ്പം വിടാനല്ലേ താൽപര്യപ്പെടുകയെന്നുംകാന്തപുരം പറഞ്ഞു.
ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. 25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റുംചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ്വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം” എന്നായിരുന്നു പരാമർശം. പ്രസംഗവുംതുടർന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകൾ ജിഫാനപറഞ്ഞിരുന്നു. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമി ല്ലേ എന്ന ചോദ്യവുമായിമകൾ ജിഫ്ന രംഗത്തെത്തി- “ഉമ്മയ്ക്കിപ്പോ എല്ലാരും കൂടുന്ന വേദികളിൽ പോകാനോ ആരോടുംസംസാരിക്കാനോ പറ്റുന്നില്ല. ബന്ധു മരിച്ചിട്ട് ആ വീട്ടിൽ പോലും പോകാൻ പറ്റുന്നില്ല. ഉസ്താദ്അങ്ങനെ പറഞ്ഞല്ലോ ഇങ്ങനെ പറഞ്ഞല്ലോ എന്നൊക്കെയാണ് കാണുന്നവരൊക്കെ ചോദിക്കുന്നത്. ഉമ്മ വലിയ പ്രയാസത്തിലാണ്. വലിയ എന്തോ തെറ്റ് ചെയ്തത് പോലെയാണ്. ഉമ്മ കരയുകയാണ്. ഉമ്മ ഇൻസ്റ്റഗ്രാമിനെ കുറിച്ചോ യൂട്യൂബിനെ കുറിച്ചോ ഒന്നും അറിവുള്ള ആളല്ല. യാത്ര പോയതിന്‍റെസന്തോഷം മുഴുവൻ പോയി എന്നായിരുന്നു മകൾ ജിഫാന പറഞ്ഞത്.
Discussion about this post