ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ, നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് നിരവധികമ്പനികൾ രംഗത്ത്. ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനവുമായാണ് ആഗോളനിക്ഷേപക ഉച്ചകോടിക്ക് സമാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള 374 സംരംഭകരിൽ നിന്നായി 1,52,905 കോടി രൂപയുടെ വമ്പൻ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന്ലഭിച്ചത്. 26 രാജ്യങ്ങളിൽ നിന്നായി ചെറുതും വലുതുമായ ഒട്ടനവധി സംരംഭകരുൾപ്പെടെ3000ത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.
നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്. 15000 പേർക്ക്തൊഴിൽ അവസരം ഇതിലൂടെ ലഭ്യമാകും. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപംനടത്തും.കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമിക്കും. ലുലുവിൻറെ ഐടി ടവർ മൂന്ന്മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലിവ്യക്തമാക്കി.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻതയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ്ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിർമാണ യൂണിറ്റ്തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് വാടകയ്‌ക്ക്എടുത്ത സ്ഥലത്തായിരിക്കും യൂണിറ്റ്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപം നടത്തും. ഇതില്‍വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ്പദ്ധതിയും തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസനവാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെലങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടിയും ആസ്റ്റർ ഡിഎംഹെൽത്ത് കെയർ 850 കോടിയുടെ നിക്ഷേപവും പ്രഖ്യാപിച്ചു.
അതേസമയം നിക്ഷേപ വാഗ്ദാനങ്ങൾ നാളെ മുതൽ തരംതിരിച്ച് പരിശോധിക്കും. തുടർന്ന് റിവ്യൂമീറ്റിംഗ് നടത്തും. അതിനുശേഷമാണ് വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെനിക്ഷേപങ്ങൾ സ്വീകരിക്കുക.
Discussion about this post