എറണാകുളം: നടൻ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. ബാലയുടെ പീഡനം സഹിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. പോലീസിനെ കൊണ്ട് തന്നെയും തന്റെ കുടുംബത്തെയും ബാല ഭീഷണിപ്പെടുത്തി. നിയമം ലംഘിച്ചാണ് ബാലയുടെ കരൾ മാറ്റിവയ്ക്കൽ നടന്നത് എന്നാണ് സംശയിക്കുന്നത് എന്നും എലിസബത്ത് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു എലിസബത്ത് ഈ വെളിപ്പെടുത്തലും നടത്തിയത്.
ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എനിക്കെതിരെ പരാതി നൽകാം. എനിക്ക് യാതൊരു സ്വാധീനവും ഇല്ല. പി ആർ വർക്കിനും താത്പര്യം ഇല്ല. ചെന്നൈയിലുള്ള പോലീസ് ഒരിക്കൽ എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയത് ഞാൻ ഓർക്കുന്നു. പീഡിപ്പിച്ചതിന് പിന്നാലെ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഞാൻ ഭാര്യയല്ല എന്ന് അല്ലേ നിങ്ങൾ പറയുന്നത്. അതിനാൽ എന്റെ സമ്മതമില്ലാതെ താങ്കൾ എന്ത് ചെയ്താലും അത് പീഡനം ആണ്.
പണം നൽകിയാണ് ബാല കരൾമാറ്റിവച്ചത്. ഇത് നിയമവിരുദ്ധം ആണ് ഞാൻ കരുതുന്നത്. ഇതേക്കുറിച്ച് വ്യക്തമായി അറിയില്ല. നിങ്ങൾ പറഞ്ഞുതരണം. ഞാൻ പറയുന്നതിൽ യാതൊരു തെറ്റും ഇല്ലെന്ന് എനിക്ക് അറിയാം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജയിലിൽ അടച്ചോളൂ. അന്ന് കാര്യങ്ങൾ പുറത്തുപറയാൻ എനിക്ക് ഭയം ആയിരുന്നു. ഇന്ന് നിയമപരമായി നീങ്ങിയാൽ എന്തുകൊണ്ട് അന്നേ ഇത് പറഞ്ഞില്ല എന്ന് ചോദിക്കും. ആത്മഹത്യാശ്രമത്തിൽ ചെന്നൈ പോലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് അവർ ചോദിച്ചില്ല. ഞാൻ ആത്മഹത്യാശ്രമം നടത്തിയതിന് ഇപ്പോൾ തെളിവുകൾ ഇല്ല. എനിക്ക് മാനസിക സ്ഥിരത ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. ഈ എഴുത്ത് തെളിവായി സ്വീകരിക്കുമോയെന്നും എലിസബത്ത് ചോദിച്ചു.
കിടപ്പറ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി ബാല ഭീഷണിപ്പെടുത്തിയെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തി ആയിരുന്നു കഴിഞ്ഞ ദിവസം എലിസബത്ത് ഉദയൻ രംഗത്ത് എത്തിയത്.
Leave a Comment