ന്യൂഡൽഹി : യാത്രക്കാർക്ക് ആശ്വാസം പകർന്ന് റെയിൽവേ. 14 ജോഡി ട്രെയിനുകളിൽ ജനറൽകോച്ചുകളുടെ എണ്ണം കൂട്ടുന്നു . ഇതിൽ ആറു ജോഡി കേരളത്തിലൂടെ ഓടുന്നവയാണ്. അടുത്തമാസം മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട് .
മുന്നിലും പിന്നിലുമായി രണ്ടുവീതം ജനറൽ കോച്ചുകൾ വരും. 12 കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡിനെ തുടർന്ന് കുറച്ചതടക്കമുള്ള ജനറൽകോച്ചുകളാണ് പുനഃസ്ഥാപിക്കുന്നത്.
പുതുച്ചേരിമംഗളൂരു എക്‌സ്പ്രസ്, ചെന്നൈ പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ്, എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ് എന്നിവയിൽ നാല് ജനറൽകോച്ചുകൾ ഉണ്ടാവും .
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. കേരളത്തിലൂടെ ഓടുന്ന നേത്രാവതി മംഗള, മംഗളുരു ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്കടക്കം 16 ട്രെയിനുകളിലാണ് അന്ന് കോച്ച് വർദ്ധിപ്പിച്ചത് .
ജനറൽ കോച്ചകളുടെ എണ്ണം കുട്ടിയതിൽ യാത്രക്കാർക്ക് ആശ്വാസമായിരിക്കുകയാണ്. എറ്റവും കൂടുതൽ ആശ്വാസമായിരിക്കുന്നത് വിദ്യാർത്ഥികൾക്കാണ്.
Discussion about this post