12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാന്‍ സാധ്യതാ പഠനം നടത്താന്‍ ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനമായി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) സാധ്യതാ പഠനത്തിനുള്ള ചുമതല. ഇതിലൂടെ സുസ്ഥിരമായ നഗര ഗതാഗത സംവിധാനം പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം.
അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊല്‍ക്കത്ത, പ്രയാഗ്രാജ്, പട്ന, ശ്രീനഗര്‍, വാരണാസി, മുംബൈ, വസായ്, മംഗലാപുരം (ഗുരുപുര നദി), ഗാന്ധിനഗര്‍-അഹമ്മദാബാദ് (സബര്‍മതി നദി), ആലപ്പുഴ, എന്നിവിടങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ ഫെറി സര്‍വീസ് പാതയിലുമാണ് സാധ്യതാ പഠനം.
നഗര ജലഗതാഗത സംവിധാനത്തിലൂടെ സമീപ മുനിസിപ്പാലിറ്റികളെയും പഞ്ചായത്ത് പ്രദേശങ്ങളെയും ദ്വീപുകളെയും ജലപാതകളിലൂടെ ബന്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ ടൂറിസത്തെയും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
മലിനീകരിക്കാത്ത ഇലക്ട്രിക് ഫെറികളും, ആധുനികവല്‍ക്കരിച്ച ടെര്‍മിനലുകളുമായിരിക്കും ഉപയോഗിക്കുക. ഹരിത് നൗക മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പാസഞ്ചര്‍ ഫെറികള്‍ക്കായി ഇലക്ട്രിക് കറ്റമരനുകള്‍ വാങ്ങുന്നതുള്‍പ്പെടെ നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഭാഗമായി വാരണാസിയിലും അയോധ്യയിലും ഓരോ ഇലക്ട്രിക്ക് കറ്റമരനുകള്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. മഥുരയിലും ഗുവാഹത്തിയിലും ആറെണ്ണം കൂടി ഉടനെത്തും.
Leave a Comment