എറണാകുളം: കരൾമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ബാല. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് തെറ്റായ മരുന്ന് നൽകി എന്നായിരുന്നു ബാലയുടെ വെളിപ്പെടുത്തൽ. മരുന്ന് നൽകിയ ആളുടെ പേര് പുറത്തുപറയുന്നില്ല. മരണത്തിൽ നിന്നും തന്നെ രക്ഷിച്ചത് ദൈവം ആണെന്നും ബാല പറഞ്ഞു. തമിഴ്മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാലയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷം ആയിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് തെറ്റായ മരുന്ന് നൽകി. മരുന്ന് നൽകിയ ആളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. തെറ്റായ മരുന്ന് ആണ് നൽകിയത് എന്ന് അറിയാതെ അത് കുറേ നാൾ കഴിച്ചു. എന്നാൽ ഈ ചതിയിൽ നിന്നും ദൈവമാണ് തന്നെ രക്ഷിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം 10 ദിവസം ആശുപത്രിയിൽ കിടന്നിരുന്നു. എന്നാൽ ആ സമയങ്ങളിൽ ആരും കാണാൻ വന്നില്ല. എന്നാൽ കോകില എന്നെ അമ്മയെ പോലെ പരിചരിച്ചു.
ഒന്നര വർഷമായി എല്ലാ കാര്യങ്ങളും നോക്കുന്നത് കോകിലയാണ്. മൂന്ന് മാസം മുൻപാണ് ഔദ്യോഗികമായി ഞങ്ങൾ വിവാഹം കഴിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ ഞങ്ങളുടെ രഹസ്യവിവാഹം കഴിഞ്ഞിരുന്നു. ഇത് എന്റെ ഔദ്യോഗികമായുള്ള രണ്ടാമത്തെ വിവാഹം ആണ്. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുള്ള വിവരം എല്ലാവർക്കും അറിയാം. കോകിലയും ഞാനും ഇപ്പോൾ സ്വർഗത്തിലാണ് ജീവിക്കുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞാൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അന്ന് എന്റെ ആരോഗ്യനില വളരെ മോശം ആയിരുന്നു. എന്റെ തലച്ചോറ്, കരൾ, വൃക്കകൾ, എന്നിവയെല്ലാം പ്രവർത്തന രഹിതം ആയിരുന്നു. വെന്റിലേറ്റർ ഓഫ് ചെയ്യാൻ അന്ന് അമ്മയോട് ആശുപത്രി അധികൃതർ അനുവാദം ചോദിച്ചിരുന്നു. വെന്റിലേറ്റർ ഓഫ് ചെയ്യാൻ അര മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് മരിച്ചെന്ന വാർത്ത പ്രചരിച്ചത്. ഇതോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കാൻ തീരുമാനിച്ചു. എന്നാൽ അത്ഭുതം സംഭവിച്ചു. ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്നും ബാല കൂട്ടിച്ചേർത്തു.
Leave a Comment