സാധാരണ പോലയല്ല.. ഈ സെമിത്തെരി. ഇവിടത്തെ കല്ലറകളുടെ പ്രത്യേകതയാണ് ക്യൂആർ കോഡുകൾ പതിപ്പിച്ചിരിക്കുന്നത്. എന്തിനാണ് ഈ ക്യൂആർ കോഡ് പതിപ്പിച്ചിരിക്കുന്നത് എന്നുള്ള ചോദ്യം കുറച്ച് മാസങ്ങളായി തുടരുകയായിരുന്നു. എന്നാൽ ഇപ്പോളിതാ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്.
മ്യൂണിച്ചിലെ ഒരു ശ്മാശാനത്തിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ മുതലാണ് പ്രിയപ്പെട്ടവരുടെ കല്ലറകൾ സന്ദർശിക്കാൻ എത്തുന്നവർ അതിൽ പതിച്ചിരിക്കുന്ന ക്യുആർ കോഡുകൾ കണ്ട് തുടങ്ങിയത്. അന്ന് മുതൽ ആളുകൾ ആശങ്കയിലായിരുന്നു. ആയിരത്തിലധികം സ്റ്റികറുകളാണ് ഇവിടെ വിവിധ കല്ലറകളിലായി പതിച്ചിരിക്കുന്നത്.
ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ മരിച്ചിരുന്നവരുടെ പേരും സ്ഥലവുമാണ് തെളിഞ്ഞിരുന്നത്.്. 5×3.5 – സെന്റീമീറ്റർ സ്റ്റിക്കറുകൾ വാൾഡ്ഫ്രീഡ്ഹോഫ്, സെൻഡ്ലിംഗർ ഫ്രീഡ്ഹോഫ്, ഫ്രെഡ്ഹോഫ് സോൾൺ സെമിത്തേരികളിലെ പഴയതും പുതിയതുമായ കല്ലറകളിലായിരുന്നു പതിച്ചിരുന്നത്.
ക്യുആർ കോഡുകൾ ചർച്ചയായതോടെ പോലീസ് സംഭവത്തിൽ ഇടപെട്ടു. ഒടുവിൽ സ്റ്റിക്കർ പതിച്ചത് പിന്നിലാരാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്രദേശത്തെ ഒരു ഗാർഡനിംഗ് ബിസിനസ് ആണ് ഈ ക്യുആർ കോഡുകൾ പതിച്ചതിന് പിന്നിൽ എന്നാണ് കണ്ടെത്തിയത്. അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സെമിത്തേരിയുടെ അറ്റകുറ്റപ്പണികൾക്ക് ഇവരെയാണ് ഏൽപ്പിച്ചിരുന്നത്. ഏത് കല്ലറയാണ് വൃത്തിയാക്കിയത് എന്ന് തങ്ങളുടെ തൊഴിലാളികൾക്ക് തിരിച്ചറിയാനായിട്ടാണ് ഈ സ്റ്റിക്കറുകൾ പതിച്ചത് എന്നാണ് കമ്പനിയുടെ സീനിയർ മാനേജറായ ആൽഫ്രഡ് സാങ്കർ പറയുന്നത്.
Leave a Comment