ആഗോള തേന്‍ വിപണന രംഗത്തെ മുന്‍നിരക്കാരില്‍ ഒന്നാണ് തുര്‍ക്കി. 115,000 ടണ്‍ വാര്‍ഷിക തേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ രാജ്യം, ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വിതരണക്കാരാണ് ഇവര്‍, തൊട്ടുപിന്നില്‍ എത്യോപ്യ, ഇറാന്‍, ഇന്ത്യ എന്നിവയാണ്. തുര്‍ക്കി തേന്‍ മേഖലയുടെ വാര്‍ഷിക വരുമാനമെന്നത്് ഏകദേശം 270 മില്യണ്‍ യൂറോ (283.4 മില്യണ്‍ ഡോളര്‍) ആണെന്ന് കണക്കാക്കപ്പെടുന്നു, കണക്കുകള്‍ പ്രകാരം ജര്‍മ്മനിയും അമേരിക്കയുമാണ് തുര്‍ക്കിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തേന്‍ ഇറക്കുമതി ചെയ്യുന്നത്.
മായം ചേര്‍ത്ത തേന്‍
എന്നാല്‍ ഇന്ന് വ്യാജ ടര്‍ക്കിഷ് തേന്‍ കാരണം ഈ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ മാത്രം ഏകദേശം 25 മില്യണ്‍ യൂറോ വിലമതിക്കുന്ന നിരവധി ടണ്‍ മായം ചേര്‍ത്ത ഉല്‍പ്പന്നം പോലീസ് പിടിച്ചെടുത്തു.2024 സെപ്റ്റംബറില്‍ തലസ്ഥാനമായ അങ്കാറയില്‍ നടത്തിയ ഒരു റെയ്ഡില്‍ 8,150 ടണ്‍ ഗ്ലൂക്കോസ്, ഫ്രക്ടോസ്, പഞ്ചസാര എന്നിവ കണ്ടെത്തി, കൂടാതെ വ്യത്യസ്ത ബ്രാന്‍ഡുകളുടെ തേനിന്റെ 100,000 ലേബലുകളും കണ്ടെത്തി.
തേനില്‍ പലപ്പോഴും പഞ്ചസാര സിറപ്പ് ചേര്‍ക്കാറുണ്ട്. എന്നാല്‍കൃത്രിമ സുഗന്ധങ്ങള്‍, നിറങ്ങള്‍, മധുരപലഹാരങ്ങള്‍, ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കില്‍, അത് നിയമപരമായി തേന്‍ ആയി വില്‍ക്കാന്‍ കഴിയില്ല.
മാത്രമല്ല ഇത് ലേബലിംഗ് നിയമങ്ങളുടെ ലംഘനമാണ്.
ഈയൊരു റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തുര്‍ക്കിയുടെ ആഗോള തേന്‍ വ്യവസായം ആശങ്കയുണര്‍ത്തുന്ന നിലയിലാണ്്. അന്താരാഷ്ട്ര വിപണിയില്‍ തുര്‍ക്കിയുടെ പ്രശസ്തിക്ക് കാര്യമായ നാശം തന്നെ ഇതുമൂലം സംഭവിച്ചിരിക്കുകയാണ്. വ്യവസായം കുത്തനെ ഇടിഞ്ഞു, വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ വിലയും അത്ര ലഭിക്കുന്നില്ല.
യൂറോപ്പില്‍ വ്യാജ തേന്‍?
എന്നാല്‍ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, വ്യാജ തേന്‍ കണ്ടെത്തുന്നതിനുള്ള കസ്റ്റംസ് പരിശോധനകള്‍ പര്യാപ്തമല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു, അതായത് വ്യാജ ടര്‍ക്കിഷ് തേന്‍ ഇതിനകം തന്നെ വിദേശ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉണ്ടായിരിക്കാം.
വ്യാജ തേന്‍ യൂറോപ്പിലേക്ക് എത്തിയതായി സൂചനകളുണ്ട്. 2024 ജനുവരിയില്‍, ഫ്രഞ്ച് അധികൃതര്‍ ‘എറെക്‌റ്റൈല്‍ തേന്‍’ എന്നും അറിയപ്പെടുന്ന വയാഗ്ര ചേര്‍ത്ത 13 ടണ്‍ തേന്‍ കണ്ടുകെട്ടി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുര്‍ക്കി, ടുണീഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ അനധികൃത വിതരണ ശൃംഖലകളില്‍ നിന്നാണ് ഇത് ഉത്ഭവിച്ചത്.യൂറോപ്യന്‍ ആന്റി-ഫ്രോഡ് ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ ഈ പ്രശ്‌നത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
2023-ല്‍, യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്ത തേനുമായി ബന്ധപ്പെട്ട വലിയ ലംഘനങ്ങള്‍ ഏജന്‍സി കണ്ടെത്തി. പരിശോധിച്ച സാമ്പിളുകളില്‍ പകുതിയോളം, അതായത് 46%, മായം കലര്‍ന്നതായിരുന്നു.
തുര്‍ക്കിയില്‍ നിന്നുള്ള 15 തേന്‍ സാമ്പിളുകളില്‍ 14 എണ്ണം വ്യാജമായിരുന്നു. എന്നാല്‍ തുര്‍ക്കിയെ മാത്രമല്ല ഈ വിഷയം ബാധിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയതേന്‍ സാമ്പിളുകളും പരിശോധിക്കപ്പെട്ടു, ഇതില്‍ നിന്ന് ചൈന വ്യാപകമായ തോതില്‍ തേനില്‍ മായം ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും നാളുകളില്‍ ചൈനയുടെ തേന്‍ വ്യവസായത്തിന് ഇത് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
Discussion about this post