തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ഷെമിക്ക് ബോധമുണ്ട്. സംസാരിക്കാനും കഴിയുന്നുണ്ട്. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജിലെ ഡോക്ടർ കിരൺ രാജഗോപാൽ പറഞ്ഞു. താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഫാന്റെ പെണ്‍സുഹൃത്ത് ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഫാനെ കാണാനെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. മുക്കന്നൂരിലെ വീട്ടിൽ നിന്ന് ഫർസാന വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങള്‍. മുക്കന്നൂരിലെ വീട്ടിലെത്തി ഫർസാനയുടെ കുടുംബത്തിൻ്റെ മൊഴി എടുക്കുകയാണ് പൊലീസ്.
അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. അഫാൻ ഫോണിൽ തിരഞ്ഞത് എന്തെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകങ്ങൾക്കിടെ അഫാൻ ബാറിലെത്തി മദ്യപിച്ചെന്നും മദ്യം പാഴ്സൽ വാങ്ങിയെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.
Leave a Comment