തെലങ്കാന തുരങ്ക അപകടം ; അവസാന ഭാഗം മറികടക്കുന്നത് രക്ഷാപ്രവർത്തകർക്ക് ഭീഷണി

Published by
Brave India Desk

ബംഗളൂരൂ :തെലങ്കാന ശ്രീശൈലം തുരങ്ക അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ അവസാന 50 മീറ്റർ മറികടന്ന് പോകാൻ ശ്രമിക്കുന്നത് രക്ഷാപ്രവർത്തകരുടെയും ജീവന് ഭീഷണിയാകുമെന്ന് സംയുക്ത രക്ഷാദൗത്യ സംഘം. തുരങ്ക നിർമ്മാണത്തിനുള്ള യന്ത്രത്തിൽ നിന്നുമുള്ള 50 മീറ്റർ ഭാഗത്തേക്ക് ചെളിയും മറ്റ് അവശിഷ്ടങ്ങളും കിടക്കുകയാണ്. മിനിറ്റിൽ 3,000 മുതൽ 5,000 ലിറ്റർ വരെ ജലം ഊറിയിറങ്ങുന്നതും ദൗത്യത്തെ ദുഷ്‌കരമാക്കുന്നു.

ശ്രീസൈലം ഇടതുകര കനാലിൽ 14 കിലോമീറ്റർ ഉള്ളിലായി തുരങ്കം തകർന്ന് എട്ട് തൊളിലാളികൾ കുടുങ്ങിയിട്ട് അഞ്ച് ദിവസമായി. അപകടം നടന്ന സ്ഥലത്തുണ്ടായ വിള്ളലുകളും എത്ര ജലം നിറഞ്ഞിട്ടുണ്ടെന്നും കണ്ടെത്താൻ സീസ്‌മോളജിക്കൽ പഠനം നടത്താൻ കേന്ദ്ര സർക്കാരിനോട് തെലങ്കാന സർക്കാർ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ ദേശീയ റിമോട്ട് സെൻസിംഗ് സെന്റർ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ നേത്യത്വത്തിൽ അപകടം നടന്ന സ്ഥലത്തെ വിലയിരുത്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഇത് തുടർ രക്ഷാപ്രവർത്തനങ്ങളിൽ രക്ഷാപ്രവർത്തകരുടെ സുരക്ഷയ്ക്ക് ആവശ്യമാണ്.

ഒമ്പത് സ്‌പെഷ്യലൈസ്ഡ് സംഘമാണ് ദുഷ്‌കരമായ രക്ഷാപ്രവർത്തനം നടത്തുന്നത്. ഫെബ്രുവരി 25 നാണ് അപകടം നടന്നത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇടിഞ്ഞത്. തുരങ്കത്തിൻറെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.

 

Share
Leave a Comment

Recent News