സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല ; 11 ലക്ഷം രൂപ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗൃഹനാഥൻ

Published by
Brave India Desk

തിരുവനന്തപുരം: കോന്നി റീജിയണൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പത്തനംതിട്ട കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) ആണ് ആത്മഹത്യ ചെയ്തത്.

ആനന്ദൻവെന്റിലേറ്ററിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല.

ഇന്നലെയും പണം ചോദിച്ച് ആനന്ദൻ ബാങ്കിൽ പോയിരുന്നു. എന്നാൽ പണം കിട്ടിയില്ലെന്ന് മകൾ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തിൽ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തിൽ ഗുളികകൾ ചേർത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകൾ പറഞ്ഞു.

Share
Leave a Comment

Recent News