ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

Published by
Brave India Desk

ഇന്ത്യ തേടുന്ന കുപ്രസിദ്ധ ഭീകരൻ മസൂദ് അസറിനെ പാകിസ്താൻ അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ കണ്ടതായി റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ് തലവനെ ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസർ. ഭീകരസംഘടനയുടെ ശക്തികേന്ദ്രമായ ബഹാവൽപൂരിൽ നിന്ന് ഏകദേശം 1,000 കിലോമീറ്ററിലധികം അകലെയുള്ള ഗിൽജിത്തിൽ തമ്പടിച്ചിരിക്കുന്നത് പുതിയ ഏതെങ്കിലും ആക്രമണത്തിന് കോപ്പുകൂട്ടാനാണോ എന്ന സംശയവും ഉയരുന്നുണ്ട്.

സ്‌കാർഡുവിൽ, പ്രത്യേകിച്ച് സദ്പാര റോഡ് പ്രദേശത്തിന് ചുറ്റുമാണ്, അസ്ഹറിനെ കണ്ടത്. ഈ പ്രദേശത്ത് കുറഞ്ഞത് രണ്ട് പള്ളികൾ, അനുബന്ധ മദ്രസകൾ, നിരവധി സ്വകാര്യ, സർക്കാർ ഗസ്റ്റ് ഹൗസുകൾ എന്നിവയുണ്ട്. ആകർഷകമായ തടാകങ്ങളും പ്രകൃതി ഉദ്യാനങ്ങളുമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്നയിടമാണ് ഇത്.

അസ്ഹർ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്ന് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. പാകിസ്താൻ മണ്ണിൽ കണ്ടെത്തിയാൽ പാകിസ്താൻ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.അദ്ദേഹം പാക് മണ്ണിലുണ്ടെന്ന് ഇന്ത്യൻ സർക്കാർ ഞങ്ങളുമായി വിവരം പങ്കുവെച്ചാൽ, ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സന്തോഷിക്കുമെന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ പരാമർശം.

Share
Leave a Comment

Recent News