കാഴ്ച്ചക്കാരൻ,കാഴ്ച്ച രണ്ടേ ഉള്ളൂ. മൂന്നാമതൊരു പദാർത്ഥം ഒരു ലോകത്തും ആർക്കും കണ്ടെത്താൻ സാധ്യമല്ല
എപ്പോഴാണോ നിങ്ങൾ ആ അഖണ്ഡവസ്തുവിനെ ഒരിടത്ത് കണ്ടെത്തുന്നത് അപ്പോൾ അത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്നതായി വികസിക്കും. ഇത്രയേ ഉള്ളൂ സംഗതി. നമുക്ക് അത് പെട്ടെന്ന് ആ രീതിയിൽ അനുഭവിക്കാൻ പറ്റുന്നില്ല. അത് നമ്മുടെ വാസനകളും രാഗദ്വേഷങ്ങളും മാറിയിട്ടില്ല കുറെക്കൂടെയൊക്കെ മാറണം. ജനകന് കേട്ട ഉടൻതന്നെ അനുഭവിക്കാൻ സാധിച്ചു.
അനുഭവതലത്തിൽ അതിനു മാത്രം മാറ്റമില്ല. അതുകൊണ്ട് അത് സത്യം. ഒരാൾ രാഗദ്വേഷങ്ങൾ കുറയ്ക്കാമെങ്കിൽ ജാഗ്രത്സ്വപ്നസുഷുപ്തികൾക്കപ്പുറം തുരീയം എന്ന അനുഭവത്തിൽ ആ ബോധത്തെ അഖണ്ഡബോധ വസ്തുവായി അനുഭവിക്കാൻ കഴിയും.തുടർന്ന് എന്താണ് മിഥ്യാ ?തത്ത്വജ്ഞാനം ഉറപ്പുവന്നാൽ ഇല്ലാതാകുന്നത് മിഥ്യാ.ഇനി സത്യമെന്ത്? അസത്യമെന്ത്? മാറാത്തത് സത്യം – മാറ്റമില്ലാത്തത് സത്യം. മാറിപ്പോകുന്നത് അസത്യം.ഇത്രേയും നമ്മൾ ചർച്ചചെയ്ത് ഉറപ്പിച്ചു.
സ്വപ്നം സത്യമാണോ? അല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. ജാഗ്രത്തിലെ അനുഭവവും സ്വപ്നതുല്യമാണ് അതുകൊണ്ട് ഇതും മിഥ്യാ. സ്വപ്നത്തിലും അത്രേയുള്ളൂ. കാണുന്നവൻ – സ്വപ്നം കാണുന്നവൻ, ഞാനോ നിങ്ങളോ ആരായാലും ബോധം. (ഇവയെല്ലാം)ഞാൻ കാണപ്പെടുന്ന കാഴ്ച്ച. സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനാണ് അവയെ ഉണ്ടാക്കി കാണുന്നത് .എങ്കിലും സ്വപനത്തിലെ കാഴ്ച്ചകൾ എല്ലാം സത്യമാണെന്നാണ് തോന്നൽ കണ്ടോണ്ട് ഇരിക്കുമ്പോൾ. എപ്പോഴാണ് ഇവ അസത്യമാണെന്ന് തെളിയുന്നത്? ഉണർന്നു കഴിയുമ്പോൾ. സ്വപ്നത്തിലും കാണുന്നയാൾ, കാണപ്പെടുന്ന കാഴ്ച്ച .
അതിനു കാര്യം? കാണുന്നവൻ കാണുന്നതാണ്. കാണപ്പെടുന്നത് കാണുന്നവൻ ഉപേക്ഷിച്ചാൽ ഇല്ല.നേരെമറിച്ച് കാണുന്നവനൊ ?ഒരിക്കലും ഇല്ലാതാവുന്നില്ല. അപ്പോൾ കാണുന്നവൻ സത്യം. എന്തെന്തൊക്കെ കാണപ്പെടുന്നുണ്ടൊ അതൊക്കെ അവൻ – കാണുന്നവൻ സങ്കൽപ്പിച്ച് ഉണ്ടാക്കി അനുഭവിക്കുന്നു.
നമ്മുടെ വികാരങ്ങൾ പോലും. ഈ നിലയിൽ വിശകലനം ചെയ്യാം.എനിക്ക് കോപം വന്നു. രണ്ട് ഘടകം. കോപിക്കുന്ന ഞാൻ, ഞാൻ അനുഭവിക്കുന്ന കോപം. കോപം ദൃശ്യം,കോപിക്കുന്ന ഞാൻ ദൃക്ക്. മൂന്നാമതൊരു വസ്തുവുണ്ടൊ?കോപിക്കുന്ന ഇടത്ത് മൂന്നാമതൊരു വസ്തു ഉണ്ടോ? ഇല്ല.
എന്നുവെച്ചാൽ,കോപം മാത്രം. ഇനി ഒരാളിനോട് കോപിക്കുന്നു, അവിടെ ആ ആൾ ദൃശ്യം, ഈ കാണുന്ന ആൾ ദൃക്ക് മൂന്നാമതൊരു വസ്തു ഇല്ല. ഏത് അനുഭവത്തിലും രണ്ടേ രണ്ട് പദാർത്ഥം. ഏത് ചിന്തകനോ സ്വർഗ്ഗത്ത് നിന്നോ നരകത്ത് നിന്നോ ഇവിടെ വരട്ടെ (ഇത് തെറ്റാണെന്ന് പറഞ്ഞ് എതിർക്കാൻ). ഒരനുഭവത്തിലും ഒരനുഭവത്തിലും മൂന്നാമതൊരു പദാർത്ഥമില്ല .
കാഴ്ചക്കാരൻ,കാഴ്ച്ച രണ്ടേ ഉള്ളൂ .












