Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

by Brave India Desk
Jul 21, 2026, 08:07 pm IST
in Temple, Special, Culture
Share on Facebook
Tweet
WhatsAppTelegram

ചിത്രകൂടത്തിൽ ഇരുന്നാൽ ഇനിയും അയോദ്ധ്യാവാസികൾ കാണാനെത്തുമെന്ന് മനസിലാക്കിയ രാമൻ അവിടെ നിന്ന് യാത്ര തിരിച്ചു..

അത്രിമുനിയുടെ ആശ്രമം സന്ദർശിച്ചതിനു ശേഷം ദണ്ഡകാരണ്യത്തിലേക്ക് കടന്നു ..

Stories you may like

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

പെട്ടെന്നാണ് ഒരു ഭീകര സത്വം തങ്ങൾക്ക് നേരെ ഓടി വരുന്നത് രാമ ലക്ഷ്മണന്മാർ കണ്ടത് .. സീത പേടിച്ചു നിലവിളിച്ചു.. വിരാധനെന്ന രാക്ഷസനായിരുന്നു അത് .

ജീവൻ വേണമെങ്കിൽ കൂടെയുള്ള സുന്ദരിയായ പെണ്ണിനെ അവിടെ നിർത്തി ഓടി രക്ഷപ്പെട്ടോളാനായിരുന്നു രാമലക്ഷ്മണന്മാരോട് വിരാധന്റെ നിർദ്ദേശം ..

രാമനൊന്ന് ചിരിച്ചു.. ലക്ഷ്മണനെ നോക്കി .. കാര്യം മനസ്സിലായി സൗമിത്രി വിരാധനു നേരേ അമ്പു തൊടുത്തു.

കൃശഗാത്രരായ രണ്ട് മനുഷ്യർക്ക് ഇത്ര ധൈര്യമോ ? വിരാധന് കോപം കൊണ്ട് കണ്ണു കാണാതായി .

രാമലക്ഷ്മണന്മാർക്ക് നേരേ പാഞ്ഞടുത്തു.. രണ്ടു ശരങ്ങൾ കൊണ്ട് രാമൻ വിരാധന്റെ രണ്ടു കയ്യും ഛേദിച്ചു ..

എന്നിട്ടും പതറാതെ വായും പിളർന്നു പാഞ്ഞു വന്നു.. രണ്ടമ്പുകൾ കൊണ്ട് കാലും മുറിച്ചു .. എന്നിട്ടും അടങ്ങാത്ത രാക്ഷസനെ അർദ്ധചന്ദ്രാകാരമായ അമ്പുകൊണ്ട് രാമൻ തലയരിഞ്ഞു ..

മൃതനായ വിരാധനിൽ നിന്ന് പ്രഭയോടെ ഒരു രൂപം പൊങ്ങിവന്നു… തുംബുരുവെന്ന ഗന്ധർവൻ മുനി ശാപത്താൽ രാക്ഷനായതാണ് ..

ശ്രീരാമ ശരമേറ്റ് മരിക്കുമ്പോൾ ശാപമോക്ഷം ലഭിക്കുമെന്നായിരുന്നു മുനി പറഞ്ഞിരുന്നത്..ശ്രീരാമനെ സ്തുതിച്ച് ഗന്ധർവൻ യാത്രയായി.

രാമലക്ഷ്മണന്മാരും സീതയും വീണ്ടും യാത്ര തുടർന്നു . ശരംഭംഗ മുനിയുടെ ആശ്രമം സുതീഷ്ണാശ്രമം , അഗസ്ത്യാശ്രമം എന്നിവ പിന്നിട്ടു. മുനിമാരുടെ നിർദ്ദേശ പ്രകാരം പഞ്ചവടിയിൽ താമസിക്കാൻ തീരുമാനിച്ചു..

പോകുന്ന വഴിക്ക് ദശരഥന്റെ പഴയ സുഹൃത്തായ പക്ഷിശ്രേഷ്ഠൻ ജടായുവിനേയും കണ്ടു.. പഞ്ചവടിക്ക് അടുത്തു തന്നെ തങ്ങൾക്ക് കൂട്ടായിരിക്കണമെന്ന് രാമൻ നിർദ്ദേശിച്ചു. ജടായു സന്തോഷത്തോടെ സമ്മതിച്ചു.

പഞ്ചവടിയിൽ ലക്ഷ്മണൻ മനോഹരമായ പർണശാല കെട്ടി . താമസിക്കാനുള്ള സൗകര്യങ്ങളും ചെയ്തു. ഗോദാവരിക്ക് സമീപം കാനന ഭംഗികൾ ആസ്വദിച്ച് രാമ ലക്ഷ്മണന്മാരും സീതയും സസുഖം ജീവിച്ചു..

രാമ ഭക്തിയോടെ  കൊട്ടാരത്തിനു വെളിയിൽ താമസിക്കുന്ന ഭരതനേയും ശത്രുഘ്നനേയും അവരോർത്തു . മക്കളാരും അടുത്തില്ലാതെ കഴിയുന്ന അമ്മമാരെക്കുറിച്ച് ആകുലപ്പെട്ടു. സഹോദര പത്നിമാരെപ്പറ്റി ചിന്തിച്ചു.. എന്നൊരുമിച്ച് കൂടുമെന്നാലോചിച്ച് മൂവരും നെടുവീർപ്പിട്ടു..

ദണ്ഡകാരണ്യത്തിലൂടെ കറങ്ങി നടന്നിരുന്ന ഒരു രാക്ഷസി അപ്പോഴവിടെയെത്തി. മനോമോഹനമായ ശ്രീരാമ രൂപം കണ്ട് മോഹിച്ച് സുന്ദര വേഷം പൂണ്ട് അവൾ രാമന്റെ അടുത്തെത്തി..

സുന്ദരന്മാരായ നിങ്ങളാരാണ് .. കൂടെയുള്ള പെണ്ണേത് . ഇവിടെ എന്തു ചെയ്യുന്നു എന്ന് ചോദിച്ചു..

രാമൻ വിവരങ്ങൾ പറഞ്ഞു .. നിങ്ങളാരാണെന്ന് നിശാചരിയോട് ചോദിച്ചു ..

രാവണ സഹോദരി ശൂർപ്പണഖ , ഇവിടെ അടുത്ത് സഹോദരന്മാരായ ഖരനും ദൂഷണനും ത്രിശിരസ്സിനുമൊപ്പം താമസിക്കുന്നുവെന്ന് രാക്ഷസി മറുപടിയും കൊടുത്തു..

ഭവതിക്ക് ഞങ്ങളെന്ത് ചെയ്യേണ്ടു എന്ന് രാമൻ ..

ഈ വിരൂപയായ പെണ്ണിനെ കളഞ്ഞ് എന്നെ വിവാഹം കഴിക്കൂ എന്ന് ശൂർപ്പണഖ..

എനിക്ക് പറ്റില്ല അവനോട് ചോദിക്കൂ എന്ന് രാമൻ തമാശ പറഞ്ഞു. അവൾ ലക്ഷ്മണനടുത്തെത്തി. .ലക്ഷ്മണൻ പറ്റില്ല എന്ന് പറഞ്ഞു.

അവിടെയും ഇവിടെയും ചോദിച്ച് ദേഷ്യം പിടിച്ച നിശാചരി സ്വന്തം രൂപം കാട്ടി .. സീതയെ തിന്നാനടുത്തു..

ഓടിവന്ന ലക്ഷ്മണൻ ശൂർപ്പണഖയ്ക്ക് നേരേ വാളോങ്ങി .. അംഗഭംഗം വന്ന നിശാചരി അലറിക്കൊണ്ട് ഓടിപ്പോയി ..

പടയുമായി രാവണനിപ്പോ വരുമെന്ന് രാമൻ ലക്ഷ്മണനോട് പറഞ്ഞു .. ആയുധങ്ങളെടുത്തു വെക്കാൻ നിർദ്ദേശവും കൊടുത്തു..

ഓടിപ്പോയ ശൂർപ്പണഖ സഹോദരനായ ഖരനു മുന്നിൽ ആർത്തലച്ചു വീണു ..

സഹോദരിയുടെ അവസ്ഥ കണ്ട് ഖരൻ കോപാക്രാന്തനായി

ആരാണ് നിന്നെ ഇങ്ങനെ ചെയ്തത് ? ഖരൻ അലറി

പഞ്ചവടിയിൽ താമസിക്കുന്ന രണ്ട് താപസന്മാർ. രാമനും ലക്ഷ്മണനും, അവർക്കൊപ്പം സുന്ദരിയായ ഒരു പെണ്ണുമുണ്ട്. സീത. രാമൻ പറഞ്ഞിട്ട് ലക്ഷ്മണനാണെന്നെ ഇങ്ങനെ ചെയ്തത്

ശൂർപ്പണഖ അലറിക്കരഞ്ഞു.

സഹോദരിയുടെ കരച്ചിൽ കേട്ട് ഖരന് കോപം കൊണ്ട് കണ്ണു കാണാതായി .

പറയ് നിനക്കെന്തു വേണം .. ഖരൻ ചോദിച്ചു

അവരെ കൊന്ന് രക്തം കുടിക്കണം .. നീയതെനിക്ക് ചെയ്തു തരണം .. ശൂർപ്പണഖ മനസ്സു തുറന്നു ..

ശരി ആരവിടെ .. ആ മനുഷ്യാധമന്മാരെ കൊന്ന് അവരുടെ കൂടെയുള്ള സുന്ദരിയെ എന്റെയടുക്കൽ എത്തിക്കൂ . പതിനാലു രാക്ഷസർ പോകട്ടെ .. നീയും പോ അവർക്കൊപ്പം .. അവന്മാരെ കാണിച്ചു കൊടുക്ക്..

കണ്ണീർ തുടച്ച് ശൂർപ്പണഖ നടന്നു . പഞ്ചവടിയിലേക്ക് .. കൂടെ പതിനാല് ഉഗ്രന്മാരായ രാക്ഷസന്മാരും.

രാക്ഷസന്മാർ വരുമെന്ന് അറിയാമായിരുന്ന രാമൻ നേരത്തെ തന്നെ യുദ്ധ സന്നദ്ധനായി നിലകൊണ്ടിരുന്നു. സീതയെ ലക്ഷ്മണനൊന്നിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പതിനാലു പേർ വന്ന് രാമനോടേറ്റു.. പതിനാലമ്പു കൊണ്ട് എല്ലാവരുടേയും കഥ കഴിച്ചു..

ശൂർപ്പണഖ വീണ്ടും പേടിച്ച് ഒറ്റയോട്ടം വച്ചു കൊടുത്തു .. ഖരനു മുന്നിൽ ചെന്ന് വീണ് അലറിക്കരഞ്ഞു ..

ഖരനൊന്നും മനസ്സിലായില്ല .. എവിടെ ധീരന്മാരായ രാക്ഷസ ശ്രേഷ്ഠന്മാർ .. ആ മനുഷ്യരുടെ തലയെവിടെ ..

രാമനവരെ തെക്കോട്ടയച്ചെന്ന് ശൂർപ്പണഖ..

ഖരൻ കലിതുള്ളി ..പോരട്ടെ നിശാചരർ പതിനാലായിരമെന്ന് ഉത്തരവിട്ടു .. അനുജന്മാരായ ദൂഷണനോടും ത്രിശിരസിനോടും കൂടെ വരാൻ പറഞ്ഞു.

മൂവരും പെരുമ്പടയും പഞ്ചവടി ലക്ഷ്യമാക്കി പാഞ്ഞു..

രാക്ഷസർ നോക്കിയപ്പോൾ ഒരു പീറ മനുഷ്യൻ . മരവുരി ധരിച്ചിട്ടുണ്ട് . കയ്യിലുള്ള വില്ലും ആവനാഴിയുമാണ് ആകെ അലങ്കാരം ..

അയ്യേ ഇവനാണോ രാമനെന്ന് ഖരനും അനുജന്മാരും പരസ്പരം നോക്കിപ്പറഞ്ഞു ..

രാക്ഷസന്മാർ സകല ആയുധങ്ങളുമെടുത്ത് രാമനു നേരേ യുദ്ധത്തിനെത്തി ..

പിന്നെ അവിടെ ശ്രീരാമ ചാപത്തിന്റെ ഞാണൊലിമുഴക്കങ്ങളും രാക്ഷസന്മാരുടെ കരച്ചിലും മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ ..

ധർമ്മമൂർത്തിയുടെ ജ്വലിക്കുന്ന രൂപം രാക്ഷസമദ്ധ്യത്തിൽ ഉജ്ജ്വല പ്രഭയോടെ ഉയർന്നു ശോഭിച്ചു ..

രാമൻ അമ്പെടുക്കുന്നതും തൊടുക്കുന്നതുമൊന്നും കാണാൻ കഴിയാതെ രാമബാണങ്ങളേറ്റ് രാക്ഷസ പ്രവരർ കാലപുരിയിലേക്ക് ഘോഷയാത്രയായി .

ഇതു കണ്ട് ചാടിയെത്തി ദൂഷണൻ .. തേരും കുതിരകളും സാരഥിയും രാമബാണത്താൽ പൊടിപൊടിഞ്ഞു..

ദൂഷണൻ മണ്ണിലിറങ്ങി ഭീമാകാരമായ ഇരുമ്പുലക്കയുമായി രാമനു നേർക്കെത്തി . കൈ അറുത്തിട്ട രാമൻ ഉലക്കയെടുത്ത് ദൂഷണന്റെ തലയിൽ പ്രയോഗിച്ചു.. തല പൊട്ടിത്തകർന്ന് ദൂഷണൻ തെക്കോട്ട് യാത്രയായി.

അനുജൻ വീണതു കണ്ട് ക്രോധത്തോടെ ത്രിശിരസ് പാഞ്ഞെത്തി..

മൂന്നമ്പ് രാമനു നേർക്കെയ്തു .. രാമൻ മൂന്നും മുറിച്ചു കളഞ്ഞ് മൂന്നെണ്ണം തിരിച്ചു പ്രയോഗിച്ചു .. അവനത് തടഞ്ഞ് നൂറെണ്ണം തിരിച്ച് രാമനു നേർക്ക് എയ്തു..

അചഞ്ചലനായി സീതാപതി അവയും മുറിച്ച് ആയിരം ബാണം അങ്ങോട്ട് പ്രയോഗിച്ചു . വീരനായ ത്രിശിരസ് അവയെല്ലാം ഖണ്ഡിച്ച് രാമനു നേരേ പതിനായിരമെയ്തു.. അവയെല്ലാം മുറിച്ച് ചന്ദ്രക്കലയുടെ രൂപമുള്ള മൂന്ന് ബാണമെയ്ത് ത്രിശിരസ്സിന്റെ മൂന്നു തലയും മുറിച്ചു കളഞ്ഞു.

ക്രുദ്ധനായ ഖരൻ പ്രകാശവേഗമായ രഥവുമായി ശ്രീരാമനു നേർക്കടുത്തു. ഇരുവരും മഴപോലെ ബാണങ്ങൾ വർഷിച്ചു. ഭൂമിയും ആകാശവും കാണാത്ത രീതിയിൽ ബാണങ്ങൾ നിറഞ്ഞു..

രാമന്റെ ആവനാഴി ഖരനെയ്തു മുറിച്ചു .. രാമന്റെ ശരീരത്തിലും അമ്പുകളേറ്റു. യുദ്ധം കണ്ടു നിന്ന യക്ഷ കിന്നര ഗന്ധർവന്മാരും ദേവകളും മുനിമാരും വിഷമത്തിലായി.

അഗസ്ത്യമുനി നൽകിയ ഇന്ദ്രദത്തമായ തൂണീരവും വൈഷ്ണവ ചാപവും ശ്രീരാമന്റെ കയ്യിൽ പ്രത്യക്ഷപ്പെട്ടു.

അരനിമിഷം കൊണ്ട് ഖരന്റെ പടച്ചട്ട തകർത്തു ,
വില്ലും മുറിച്ചു രാമബാണം, അടുത്ത നിമിഷത്തിൽ ഖരന്റെ തേരും കുതിരകളും സാരഥിയും തകർന്നടിഞ്ഞു.

ഗദയെടുത്ത് ഖരൻ ചാടിയപ്പോൾ രാമനതും തകർത്തെറിഞ്ഞു .. പെട്ടെന്ന് മറ്റൊരു തേരിൽ ചാടിക്കയറി പരാക്രമിയായ ഖരൻ ദിവ്യാസ്ത്രമെയ്ത് രാമനോടേറ്റു..

ഖരൻ ആഗ്നേയം പ്രയോഗിച്ചു ,രാമൻ വാരുണം കൊണ്ട് തടുത്തു. കൗബേരത്തെ ഐന്ദ്രാസ്ത്രം കൊണ്ടും നൈരൃതത്തെ യാമ്യാസ്ത്രം കൊണ്ടും തകർത്തു..

ഉടൻ അവൻ ഗാന്ധർവമയച്ചു . രാഘവനത് ഗൗഹ്യകം കൊണ്ട് തടുത്തു. എങ്കിൽ പിടിച്ചോളൂ ആസുരമെന്ന് ഖരൻ ..ദൈവാസ്ത്രം കൊണ്ട് രാമനതും തടുത്തു.. ഐഷികം പ്രയോഗിച്ചത് വൈഷ്ണവം കൊണ്ട് കളഞ്ഞു ..

മൂന്നമ്പു കൊണ്ട് ഖരന്റെ തേരും കുതിരകളും സാരഥിയും ഇല്ലാതാക്കി രാമൻ ..

വലിയൊരു ശൂലവുമായി ഖരൻ ക്രോധാവേശത്താൽ രാമന്റെ നേർക്കടുത്തു ..

ഇന്ദ്ര ദൈവതമെന്ന അസ്ത്രം ആവനാഴിയിൽ നിന്നെടുത്ത് തൊടുത്ത് വലിച്ചു വിട്ടു രാമൻ

അഗ്നിയെപ്പോൽ ജ്വലിച്ച് രാമബാണം ഖരനു നേർക്ക് പാഞ്ഞെത്തി… ഖരന്റെ ശിരസ്സ് കഴുത്തിൽ നിന്നും വേർപെട്ട് ലങ്കയുടെ വടക്ക് ചെന്നു വീണു ..അസ്ത്രം ആവനാഴിയിൽ തിരിച്ചെത്തി..

മൂന്നേമുക്കാൽ നാഴിക നീണ്ട ഘോരയുദ്ധം അങ്ങനെ അവസാനിച്ചു..

അപ്പോൾ ഗോപുര ദ്വാരത്ത് വീണ തലയാരുടേതെന്ന് അന്വേഷിക്കുകയായിരുന്നു ലങ്കാവാസികൾ.. !

Tags: ramayanamSPECIAL
Share
Tweet
SendShare

Latest stories from this section

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

Latest News

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies