Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

by Brave India Desk
Sep 1, 2026, 07:13 pm IST
in Temple, India
Share on Facebook
Tweet
WhatsApp
Telegram

പതിവായി ഹനുമാൻ ചാലിസ ജപിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. വരികളും ഈണവും എല്ലാവർക്കും മനഃപാഠവുമാണ്. എന്നാൽ തുളസീദാസ് വരികൾക്കിടയിലൂടെ പകർന്നുനൽകുന്ന മികച്ചൊരു ജീവിതപാഠത്തെക്കുറിച്ച് എത്രപേർ ആലോചിച്ചിട്ടുണ്ട്? എന്തുകൊണ്ടാണ് ഹനുമാൻ സ്വാമി തന്റെ ഭാവവും ശരീരരൂപവും മൂന്ന് വ്യത്യസ്ത രീതികളിൽ മാറ്റിയെടുത്തത്? രാമകാര്യങ്ങൾ സാധ്യമാക്കാൻ അദ്ദേഹം സ്വീകരിച്ച ആ ഭാവമാറ്റങ്ങൾക്ക് പിന്നിൽ ആധുനിക കാലത്തും പ്രയോജനപ്പെടുത്താവുന്ന അതിശയിപ്പിക്കുന്ന ചില ജീവിതസൂത്രങ്ങളുണ്ട്.

Stories you may like

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

‘സൂക്ഷ്മ രൂപ് ധരി സീയഹിം ദിഖാവാ’ (വിനയത്തിന്റെ ഭാവം)

ലങ്കയിലെത്തിയ ഹനുമാൻ സ്വാമി ഭയചകിതയായിരുന്ന സീതാദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് അത്യധികം വിനീതനായ, കുഞ്ഞു രൂപത്തിലാണ്. ഭയവും ദുഃഖവും നിറഞ്ഞ ഒരിടത്ത് സ്വന്തം ശക്തി പ്രകടിപ്പിക്കുകയല്ല, മറിച്ച് കേൾവിക്കാരനാവുകയും ആശ്വാസം പകരുകയുമാണ് വേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലും എല്ലാപ്പോഴും അധികാരവും ശക്തിയും കാണിക്കേണ്ടതില്ലെന്ന വലിയ പാഠമാണിത്. അന്യരുടെ സങ്കടങ്ങൾ കേൾക്കാനും അവർക്ക് സുരക്ഷിതത്വം നൽകാനും കഴിയുന്നയിടത്താണ് യഥാർത്ഥ വിനയം പ്രകടമാകുന്നത്.

2. ‘ബികട് രൂപ് ധരി ലങ്ക ജരാവാ’ (ധൈര്യത്തിന്റെ ഭാവം)

ശ്രീരാമന്റെ സന്ദേശം സീതാദേവിക്ക് കൈമാറിയ ശേഷം അക്രമികൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് ബലഹീനതയാണെന്ന് ഹനുമാൻ ഓർമ്മിപ്പിച്ചു. രാവണന്റെ അനീതിക്ക് മറുപടിയായി ഭീകര രൂപം പ്രാപിക്കുകയും ലങ്കയ്ക്ക് തീയിടുകയും ചെയ്തു. നീതി നിഷേധിക്കപ്പെടുമ്പോഴും അഴിമതിയും അനീതിയും അതിരുവിടുമ്പോഴും അതിനെതിരെ ധീരമായി ശബ്ദമുയർത്തേണ്ടതുണ്ട് എന്ന സന്ദേശമാണ് ഈ രൂപമാറ്റം നൽകുന്നത്.

3. ‘ഭീമ രൂപ് ധരി അസുര സംഹാരേ’ (സംരക്ഷണത്തിന്റെ ഭാവം)

ധർമ്മവും സത്യവും അപകടത്തിലാകുമ്പോഴൊക്കെ ഭീമാകാരമായ യുദ്ധരൂപം പൂണ്ട് ഹനുമാൻ അസുരന്മാരെ നിഗ്രഹിച്ചു. എന്നാൽ തന്റെ അളവറ്റ ശക്തി അദ്ദേഹം ഒരിക്കലും സ്വന്തം പ്രശന്ത്യാദികൾക്കോ സ്വാർത്ഥതയ്ക്കോ വേണ്ടി ഉപയോഗിച്ചില്ല. നാടിനെയും ജനങ്ങളെയും സംരക്ഷിക്കുന്ന സൈനികരും പോലീസുകാരും മുതൽ സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്നവർ വരെ ഈ ഭാവത്തിന്റെ പ്രതിരൂപങ്ങളാണ്.

‘രാമചന്ദ്ര കേ കാജ് സംവാരേ’

ഈ മൂന്ന് ഭാവമാറ്റങ്ങൾക്കും പിന്നിൽ ഹനുമാന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; അത് ശ്രീരാമന്റെ ദൗത്യം പൂർത്തിയാക്കുക എന്നതായിരുന്നു. പ്രശസ്തിക്കോ സ്വാർത്ഥ ലാഭങ്ങൾക്കോ വേണ്ടിയായിരുന്നില്ല ആ വിട്ടുവീഴ്ചകൾ. സാഹചര്യത്തിനനുസരിച്ച് സ്വന്തം സ്വഭാവത്തിൽ വഴക്കം (adaptability) വരുത്താനും, ആവശ്യമുള്ളപ്പോൾ മാത്രം അനുയോജ്യമായ ഭാവം പുറത്തെടുക്കാനുമുള്ള ഈ വഴക്കമാണ് ഏറ്റവും മികച്ച നേതൃത്വഗുണമെന്ന് ഹനുമാൻ ചാലിസ നമ്മെ ഓർമ്മിപ്പിക്കുന്നു.

Tags: HanumanHanuman Chalisa
Share
Tweet
Send
Share

Latest stories from this section

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies