Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഗുരുദ്വാരയിലെ പുരോഹിതന്റെ മകളെ തട്ടികൊണ്ടുപോയി മതം മാറ്റി, വിവാഹം ചെയ്തതിനെതിരെ കേസ് നല്‍കി, പാക്കിസ്ഥാനില്‍ ഗുരുദ്വാര ആക്രമണത്തിന് കാരണം ഇത്, ഫേസ്ബുക്കിലൂടെ പ്രതിയുടെ സഹോദരന്‍ മുസ്ലീങ്ങളെ സംഘടിപ്പിച്ചു, ഗുരുദ്വാരാ ആക്രമണത്തെ ചായക്കടയിലുണ്ടായ ചെറിയ വഴക്കെന്ന് നിസാരവത്ക്കരിച്ച് പാക്കിസ്ഥാന്‍

by Brave India Desk
Jan 4, 2020, 02:24 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

പാകിസ്ഥാനില്‍ ലാഹോറിനടുത്തുള്ള നങ്കന സാഹിബ് ഗുരുദ്വാര ആക്രമണത്തിലും സിഖുകാര്‍ക്കെതിരേയുള്ള ആക്രമണത്തിലും ഇന്ത്യ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ലോകമെമ്പാടുമുള്ള സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരേ തദ്ദേശീയരായ മുസ്ലീങ്ങളുടെ ആക്രമണമുണ്ടായത്.

ആദ്യത്തെ സിഖ് ഗുരുവായ ഗുരുനാനാക് ദേവന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ് ഗുരുദ്വാര. സിഖുകാരുടേയും ഹിന്ദുക്കളുടേയും ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. ഈ ഗുരുദ്വാരയുടെ ഗ്രന്ഥിയുടെ (പുരോഹിതന്‍) മകളായ പത്തൊന്‍പത് വയസ്സുള്ള ജഗജിത് കൌറിനെ മുഹമ്മദ് എസന്‍ എന്ന ഒരാളുടേ നേതൃത്വത്തില്‍ തദ്ദേശീയരായ ആറുപേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസം തട്ടിക്കൊണ്ടുപോയിരുന്നു.

Stories you may like

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

കുറച്ചുനാള്‍ കഴിഞ്ഞ് ജഗജിത് കൌര്‍ ഇസ്ലാമായി മതം മാറിയെന്നും ആയിഷ എന്ന പേരു സ്വീകരിച്ചെന്നും മുഹമ്മദ് എസനെ വിവാഹം ചെയ്‌തെന്നും അറിയിച്ചുകൊണ്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി മതം മാറ്റിയതാണെന്നും പരാതിപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. അതോടെ കേസ് കഴിയും വരെ മുഹമ്മദ് അസന്റെ അരികില്‍ നിന്ന് പെണ്‍കുട്ടിയെ ദാരുള്‍ അമന്‍ എന്ന കേന്ദ്രത്തില്‍ താല്‍ക്കാലികമായി താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ വീണ്ടും കേസുമായി കോടതിയില്‍ കയറിയിറങ്ങുന്നതിനിടെയാണ് മുഹമ്മദ് എസന്റേയും നൂറുകണക്കിനാള്‍ക്കാരുടെയും നേതൃത്വത്തില്‍ സിഖുകാരുടെ ഏറ്റവും പവിത്രമായ ഈ ഗുരുദ്വാര ആക്രമിക്കപ്പെട്ടത്. മുഹമ്മദ് അസന്റെ സഹോദരന്‍ ഫെയിസ്ബുക്ക് ലൈവിലൂടെ പ്രദേശത്തെ എല്ലാ മുസ്ലീങ്ങളും ഗുരുദ്വാരയ്ക്ക് മുന്നിലെത്താന്‍ പറയുകയും നൂറുകണക്കിന് ആള്‍ക്കാര്‍ ആക്രമണങ്ങളില്‍ പങ്കുചേരുകയുമായിരുന്നു.

ആക്രമണം നടക്കുമ്പോള്‍ ഗുരുദ്വാരയില്‍ പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ജയന്തി ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. കല്ലേറിലും ആക്രമണത്തിലും അനേകം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിപ്പോയി.

ഇത് ഒരു ചായക്കടയിലുണ്ടായ ചെറിയ വഴക്ക് മാത്രമാണെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യവകുപ്പിന്റെ പ്രതികരണം. നൂറൂകണക്കിനാള്‍ക്കാര്‍ ഗുരുദ്വാരയ്ക്ക് നേരേ ആക്രമണമഴിച്ചുവിടുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴാണ് പാകിസ്ഥാന്‍ ഇങ്ങനെ പ്രതികരിച്ചത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തിനെതിരേ അതിശക്തമായി പ്രതിഷേധിച്ചു. ജഗജിത് കൌര്‍ എന്ന സിഖ് പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയതാണെന്നും അതിനു ശേഷം അവളുടെ മാതാപിതാക്കളോടും സിഖ് സമൂഹത്തോടുമുള്ള ഈ ആക്രമണം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സിഖുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്താന്‍ ഇംമ്രാന്‍ഖാന്‍ ഗവണ്മെന്റ് അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Share145
Tweet
Send
Share

Latest stories from this section

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies