Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇന്‍സ്​റ്റഗ്രാമിലൂടെ സൗഹൃദം സ്​ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി‌​ പീഡനം; നഗ്​നചിത്രങ്ങള്‍ കാണിച്ച്‌​ ഭീഷണി തുടര്‍ന്നയാള്‍ അറസ്റ്റില്‍

by Brave India Desk
Apr 13, 2021, 08:07 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തളിപ്പറമ്പ് : ഇന്‍സ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും പരസ്യമാക്കുകയും ചെയ്​ത യുവാവ് അറസ്​റ്റില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി രാഹുല്‍ കൃഷ്ണയാണ് പിടിയിലായത്.

തളിപ്പറമ്പ് പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഇന്‍സ്​റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയെ പരിചയപ്പെട്ടത്. നിരന്തരമായ ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വലയിലാക്കിയ രാഹുല്‍ നിരന്തരം അശ്ലീല വിഡിയോകള്‍ അയച്ചുകൊടുത്തു. ഇതിനുശേഷം പെണ്‍കുട്ടിയില്‍നിന്ന്​ അശ്ലീലദൃശ്യങ്ങള്‍ ഇയാള്‍ ശേഖരിച്ചുവെന്ന് പൊലീസ് പറയുന്നു.

Stories you may like

കുരുന്നുകൾക്ക് കേരളം സുരക്ഷിതമോ? ശിശുദിനത്തിലും ആശങ്കയായി പോക്സോ കേസുകൾ; പുറത്തുവരുന്നത് നടുക്കുന്ന കണക്കുകൾ!

യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, പ്രതിഷേധം ശക്തം

രാഹുല്‍ കൃഷ്ണ കഴിഞ്ഞ മാര്‍ച്ചിലും മറ്റൊരു ദിവസവും പെണ്‍കുട്ടിയെ തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി അവിടെനിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്  പയ്യാമ്പലത്തെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി വഴങ്ങാതിരുന്നപ്പോള്‍ നേരത്തെ ചിത്രീകരിച്ച നഗ്‌നദൃശ്യം കാണിച്ച്‌​ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രാഹുല്‍ കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ നമ്പർ ബ്ലോക്ക് ചെയ്തു. ഇന്‍സ്​റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ രാഹുല്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്നുപറഞ്ഞ് നിരന്തരം സന്ദേശങ്ങളയച്ചെങ്കിലും ഇത് ഭീഷണി മാത്രമാണെന്ന് കരുതി പെണ്‍കുട്ടി അവഗണിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവിന് ഈ ചിത്രങ്ങള്‍ അയച്ചു കൊടുത്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനക്ക്​ വിധേയമാക്കി കേസെടുക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് പാലക്കാട് ചെർപ്പുളശ്ശേരിയിലെത്തിയാണ് രാഹുല്‍ കൃഷ്ണയെ പിടികൂടിയത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് ഇന്‍സ്പെക്ടര്‍ വി. ജയകുമാര്‍, എസ്.ഐ പി.എം. സുനില്‍കുമാര്‍, ഗ്രേഡ് എസ്.ഐമാരായ ഗണേശന്‍, ശാര്‍ങ്​ഗധരന്‍, സീനിയര്‍ സി.പി.ഒ ഇ.എന്‍. ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: Instagram cheating
Share1
Tweet
Send
Share

Latest stories from this section

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

Latest News

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

കുരുന്നുകൾക്ക് കേരളം സുരക്ഷിതമോ? ശിശുദിനത്തിലും ആശങ്കയായി പോക്സോ കേസുകൾ; പുറത്തുവരുന്നത് നടുക്കുന്ന കണക്കുകൾ!

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, പ്രതിഷേധം ശക്തം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies