Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഗസ്നി നഗരം പിടിച്ചെടുത്ത് താലിബാന്‍ ഭീകരര്‍; ഇപ്പോഴുള്ളത് കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെ

by Brave India Desk
Aug 12, 2021, 01:53 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ഗസ്നിയും താലിബാന്‍ പിടിച്ചെടുത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭീകരര്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്ന ഇടം. ഗസ്നിയിലെ പ്രധാന ഓഫീസുകളായ ഗവര്‍ണറുടെ ഓഫീസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവയുടെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സെന്‍ട്രല്‍ ജയില്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു. ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി. കുറ്റവാളികളെ തുറന്ന് വിടുകയും ചെയ്തു. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരര്‍ കാണ്ഡഹാര്‍ ജയിലിലെത്തിയിരുന്നു. മൂവായിരത്തിലേറെ ഭീകരരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിന് മുന്‍പ് 2008, 2011 വര്‍ഷങ്ങളിലും ഭീകരര്‍ ജയില്‍ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു.

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി വ്യക്തമാക്കിയിരുന്നു. 30 ദിവസങ്ങള്‍ക്കകം അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബന്‍ വളയാമെന്നും 90 ദിവസത്തിനകം കാബൂളില്‍ ഭരണം പിടിച്ചെടുത്തേക്കാമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നേരത്തെ അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ രാജ്യത്തെ പതിനൊന്നോളം പ്രവിശ്യകളിലെങ്കിലും ഭീകരര്‍ നേരിട്ട് ഭരണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ഇന്ത്യ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്‍പ് സമ്മാനിച്ച റഷ്യന്‍ നിര്‍മ്മിത യുദ്ധ ഹെലികോപ്ടര്‍ താലിബാന്‍ പിടിച്ചെടുത്തു. എം ഐ 24 ഹെലികോപ്ടറിന് മുന്നില്‍ ഭീകരര്‍ നില്‍ക്കുന്ന ചിത്രം മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യ നല്‍കിയ ഹെലികോപ്ടറിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായി ഭീകരര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഫോട്ടോകളില്‍ കാണുന്ന ഹെലികോപ്ടറില്‍ പറക്കാന്‍ സഹായിക്കുന്ന ബ്ലേഡുകള്‍ കാണാനാവുന്നില്ല. ഭീകരരുടെ ആക്രമണം മുന്‍കൂട്ടി കണ്ട് റോട്ടര്‍ ബ്ലേഡുകള്‍ അഫ്ഗാന്‍ സൈന്യം നേരത്തേ നീക്കം ചെയ്തതായിട്ടാണ് സൂചന. ഇതിനാല്‍ തന്നെ താലിബാന് വൈമാനികരെ കൊണ്ട് വന്നാലും ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിന് പുറമേ മറ്റു സാങ്കേതി തകരാറുകള്‍ ഹെലികോപ്ടറിന് വരുത്തിയിട്ടാവും അഫ്ഗാന്‍ സൈന്യം പിന്മാറിയതെന്നും സൂചനകളുണ്ട്.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിന്ന് തിരികെവിളിച്ച തന്റെ തീരുമാനത്തില്‍ ഖേദമില്ലെന്ന് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അഫ്ഗാന്‍ സൈന്യത്തിലെ ആള്‍ബലം താലിബാനെക്കാള്‍ വളരെക്കൂടുതലാണെന്നും അവര്‍ യുദ്ധ തല്‍പരരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അഫ്ഗാനില്‍ യു.എസ് എംബസിയും കാബൂളിലെ എയര്‍പോര്‍ട്ടും സംരക്ഷിക്കാനുളളതൊഴികെ എല്ലാ സൈന്യത്തെയും അമേരിക്ക പിന്‍വലിച്ചു, ഓഗസ്റ്റ് 31ന് സൈനിക ദൗത്യം അവസാനിപ്പിക്കാനാണ് തീരുമാനം.

Tags: thaliban in afganisthan
Share5
Tweet
Send
Share

Latest stories from this section

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

Latest News

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies