റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. തെക്കന്‍ അതിര്‍ത്തി നഗരമായ നജ്റാനിലേക്കും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ മിസൈല്‍ പ്രയോഗിച്ചത്. ഇവയുടെ അവശിഷ്ടങ്ങള്‍ താഴെ പതിച്ചിട്ടുണ്ട്.ആക്രമണം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.
സൗദിയിലെ തന്ത്രപ്രധാന കേന്ദ്രമാണ് കിഴക്കന്‍ പ്രവിശ്യ. ഇവിടെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണ മേഖലകള്‍ ഉള്ളത്. നാലു ദിവസം മുമ്പ് തെക്കന്‍ സൗദിയിലെ അബഹ വിമാനത്താവളത്തിന് നേര്‍ക്ക് നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.












