കോട്ടയം:നടനും ഹാസ്യതാരവുമായ കോട്ടയം നസീർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വൈകീട്ടോടെയായിരുന്നു കോട്ടയം നസീറിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ആൻജിയോപ്ലാസ്റ്റിയും ചെയ്തു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.












