Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

by Brave India Desk
Nov 19, 2026, 10:16 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സ്വർണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവർക്കും വലിയ ആശ്വാസം പകർന്ന് സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 1,880 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,840 രൂപയായി താഴ്ന്നു. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ വില ഒരു ലക്ഷം രൂപയ്ക്ക് താഴെ തുടരുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി താഴുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്.ബുധനാഴ്ച മാത്രം പവന് 2,040 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 11,240 രൂപയാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള സർവകാല റെക്കോഡ് നിരക്ക്. അന്നത്തെ റെക്കോഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ, വെറും പത്തുമാസം കൊണ്ട് പവൻ വിലയിൽ 35,320 രൂപയുടെ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാം വിലയിൽ 4,415 രൂപയുടെ കുറവുണ്ടായി. ഇതിനുമുൻപ് 2025 ഡിസംബറിലാണ് കേരളത്തിൽ പവൻ വില 95,000 രൂപ നിരക്കിലുണ്ടായിരുന്നത്.

Stories you may like

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അമേരിക്കൻ കേന്ദ്രബാങ്കായ യു.എസ്. ഫെഡറൽ റിസർവിന്റെ നയങ്ങളാണ് ആഗോളതലത്തിൽ സ്വർണവിലയ്ക്ക് കനത്ത തിരിച്ചടിയായത്. യു.എസിൽ പണപ്പെരുപ്പം സഹനപരിധിയായ രണ്ട് ശതമാനത്തിൽ നിന്ന് നാല് ശതമാനത്തിനും മുകളിലേക്ക് ഉയർന്നതോടെ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി അടിസ്ഥാന പലിശനിരക്കുകൾ കുത്തനെ കൂട്ടാനാണ് ഫെഡറൽ റിസർവിന്റെ നീക്കം. പലിശനിരക്ക് ഉയർത്തുമെന്ന സൂചനകൾ വന്നതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് ലാഭമെടുത്ത് പിൻമാറുന്നതും ഡോളർ ശക്തിപ്പെടുന്നതും വിലയിടിവിന് ആക്കം കൂട്ടി.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 3,725 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ജനുവരി അവസാനവാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,595 ഡോളറിനടുത്ത് എത്തി റെക്കോഡ് സൃഷ്ടിച്ചിരുന്നു. ആ നിലയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ ഇടിവ് അതിരൂക്ഷമാണ്. എങ്കിലും ആഗോള വിപണിയിലെ ഈ വൻ ഇടിവിന്റെ പൂർണ്ണമായ പ്രയോജനം ആഭ്യന്തര വിപണിയിൽ ലഭിക്കാത്തതിന് കാരണം ഇറക്കുമതിത്തീരുവയിൽ വരുത്തിയ വർദ്ധനവും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ്. അന്താരാഷ്ട്ര വിപണിയിൽ സമ്മർദം തുടരുകയും വില 3,500 ഡോളറിലേക്ക് താഴുകയും ചെയ്താൽ, വരും ദിവസങ്ങളിൽ കേരളത്തിൽ പവൻ വില 90,000 രൂപയിലേക്കുവരെ കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

22 കാരറ്റിന് പുറമെ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് വലിയ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ താഴ്ന്ന് 9,805 രൂപയിലെത്തി. സ്വർണത്തിന് പിന്നാലെ സംസ്ഥാനത്ത് വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി.വെള്ളി ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വില കുത്തനെ താഴ്ന്നതോടെ ജ്വല്ലറികളിൽ മുൻകൂർ ബുക്കിങ്ങുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു.

Tags: Downgoldgold rate
Share
Tweet
Send
Share

Latest stories from this section

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

Latest News

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies