Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

കൈവിട്ടുപോകുന്ന ബന്ധങ്ങള്‍; ഈ ആറ് സ്വഭാവങ്ങളാണ് നിങ്ങളുടെ ബന്ധങ്ങളെ തകര്‍ക്കുന്നത്

by Brave India Desk
Apr 14, 2023, 01:17 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

തട്ടലും മുട്ടലും പോറലും ഒന്നുമില്ലാതെ ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ടുപോകുകയെന്നത് ഇക്കാലത്ത് അത്ര എളുപ്പമല്ല. ഭാര്യാഭര്‍തൃബന്ധം മാത്രമല്ല, ഏതൊരു ബന്ധവും മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ നമ്മുടെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ശ്രമം കൂടിയേ തീരൂ. ബന്ധങ്ങള്‍ തകരാന്‍ പല കാരണങ്ങളുണ്ട്. അതില്‍ നമ്മുടെ ചില സ്വഭാവങ്ങളും ഉള്‍പ്പെടും. അത്തരത്തില്‍ ബന്ധങ്ങളെ തകര്‍ക്കുന്ന ആറുതരം സ്വഭാവങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുകയാണ് പുതിയൊരു ഗവേഷണം. പ്രതിസന്ധികളെ അതിജീവിച്ച് ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോ എന്നും അതല്ല ഒരു ട്രാജഡിയില്‍ അവസാനിക്കാനുള്ളതാണോ നിങ്ങളുടെ ബന്ധമെന്നുമെല്ലാം പരിശോധിക്കാന്‍ ഈ ഗവേഷണ ഫലം ഒരുപക്ഷേ നിങ്ങളെ സഹായിച്ചേക്കും.

എവലൂഷനറി സൈക്കോളജി എന്ന ജേണലില്‍ ആണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. നിക്കോസ്യ സര്‍വ്വകലാശാല പ്രഫസറും സൈക്കോളജിസ്റ്റുമായ മെനെലാവോസ് അപോസ്‌റ്റോലു ആണ് ഈ ഗവേഷണത്തിന് പിന്നില്‍. എന്തുകൊണ്ടാണ് ചിലയാളുകള്‍ ബന്ധങ്ങളില്‍ തുടരുന്നതെന്നും മറ്റുചിലര്‍ വിട്ടുപോകുന്നതെന്നും കണ്ടെത്താനുള്ള അപോസ്‌റ്റോലുവിന്റെ ശ്രമഫലമാണ് ഈ ഗവേഷണം. രണ്ട് വിഭാഗം ആളുകളോട് ബന്ധങ്ങളില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ബന്ധങ്ങളില്‍ നിന്ന് വിട്ടുപോകാനുള്ള കാരണങ്ങളും സംബന്ധിച്ച ചോദ്യങ്ങളിലൂടെയാണ് പ്രഫസര്‍ തന്റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. ആദ്യവിഭാഗം സിപ്രസില്‍ നിന്നുള്ള ഗ്രീക്ക് സംസാരിക്കുന്ന 233 വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടാമത്തെ വിഭാഗം ആദ്യവിഭാഗത്തേക്കാള്‍ അല്‍പ്പം കൂടി മുതിര്‍ന്ന വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളുടെയും ഉത്തരങ്ങള്‍ ഏറെക്കുറേ സമാനമായിരുന്നു. എങ്കിലും ആദ്യവിഭാഗത്തെ അപേക്ഷിച്ച് രണ്ടാമത്തെ വിഭാഗത്തിലുള്ള 28 ശതമാനം പേര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നുവെന്നതായിരുന്നുവെന്നതാണ് ഇവര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.

Stories you may like

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

രണ്ട് വിഭാഗത്തിന്റെയും ഉത്തരങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം ബന്ധങ്ങളെ തകര്‍ക്കുന്ന അല്ലെങ്കില്‍ സ്‌നേഹം ഇല്ലാതാക്കുന്ന 88 പ്രവൃത്തികള്‍ കണ്ടെത്താന്‍ പ്രഫസറിന് സാധിച്ചു. അദ്ദേഹം അവയെ വീണ്ടും ക്രോഡീകരിച്ച് പ്രധാനപ്പെട്ട ആറ് വിഭാഗങ്ങളായി തരംതിരിച്ചു. തന്നെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല, കുട്ടികള്‍ക്ക് വേണ്ട കരുതല്‍ നല്‍കുന്നില്ല, നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, മറ്റ് പുരുഷന്മാരിലോ സ്ത്രീകളിലോ താല്‍പ്പര്യം കാണിക്കുന്നു, അസഭ്യമായ പെരുമാറ്റം ഉണ്ടാകുന്നു, അനഭിലഷണീയമായ സ്വഭാവങ്ങള്‍ ഉണ്ട് എന്നിവയാണ് ബന്ധങ്ങള്‍ക്ക് വെല്ലുവിളിയായി അപോസ്‌റ്റോലു കണ്ടെത്തിയ പ്രധാന പ്രശ്‌നങ്ങള്‍.

ഇതില്‍ തന്നെ ബന്ധങ്ങള്‍ നല്ലരീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് പങ്കാളിക്ക് ആവശ്യത്തില്‍, അല്ലെങ്കില്‍ ആവശ്യത്തിലേറെ പരിഗണന നല്‍കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ഗവേഷണത്തിന്റെ ഭാഗമായവരുടെ മറുപടികളില്‍ നിന്ന് വ്യക്തമാണ്. അവഗണനയാണ് മിക്കവരുടെയും പ്രശ്‌നം. പങ്കാളിക്ക് തനിക്കൊപ്പം ചിലവഴിക്കാന്‍ സമയമില്ല, അവഗണിക്കുന്നു, താല്‍പ്പര്യം കാണിക്കുന്നില്ല, അകലാന്‍ ശ്രമിക്കുന്നു എന്നീ പ്രതികരണങ്ങളെല്ലാം ബന്ധങ്ങളില്‍ നിന്ന് അവര്‍ അല്‍പ്പം കൂടി പരിഗണന ആഗ്രഹിക്കുന്നു എന്ന വസ്തുതയിലാണ് എത്തിനില്‍ക്കുന്നത്.

പങ്കാളിയോടോ മക്കളോടോ നല്ല രീതിയില്‍ പെരുമാറുന്നില്ല എന്നതും ബന്ധങ്ങള്‍ക്ക് വെല്ലുവിളിയായ മറ്റൊരു പ്രധാന സ്വഭാവരീതിയാണ്. അതേസമയം തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, കരുതല്‍ കാണിക്കുന്നില്ല, അനഭിലഷണീയമായ സ്വഭാവങ്ങള്‍ കാണിക്കുന്ന തുടങ്ങിയ പ്രതികരണങ്ങള്‍ക്ക് ലിംഗ, പ്രായ വ്യത്യാസം ഒരു പ്രധാനപ്പെട്ട ഘടകമാകുന്നുവെന്നാണ് ഗവേഷണം പറയുന്നത്.

Tags: University of Nicosia ProfessorMenelaos Apostolousix behaviors that ruin your relationshipEvolutionary Psychology
Share1
Tweet
Send
Share

Latest stories from this section

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

Latest News

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; അഞ്ച് പേർക്ക് വെടിയേറ്റു, അക്രമിയെ പിടികൂടാനായില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies