Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

48 മണിക്കൂറിൽ കണ്ടെടുത്തത് നാല് ജഡങ്ങൾ; പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊങ്ങുന്നു; ആശങ്ക

by Brave India Desk
Dec 5, 2024, 09:52 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജയ്പൂർ: ചന്ദ്രലോയ് പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊന്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് മുതലകളുടെ ജഡമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. സംഭവം വന്യജീവി വകുപ്പ് അധികൃതരിൽ വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. മുതലകളുടെ മരണത്തിന്റെ കാരണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അധികൃതർ. രാജസ്ഥാനിലെ കോട്ട ജില്ലയിലൂടെയാണ് ചന്ദ്രലോയ് പുഴ ഒഴുകുന്നത്.

മുതലയുടെ ജഡം പ്രദേശവാസികളുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു ജഡം കൂടി കണ്ടെടുത്തു. 15 വയസ്സ് പ്രായമുള്ള പെൺ മുതലയുടെയും 10 വയസ്സ് പ്രായമുള്ള ആൺ മുതലയുടെയും ജഡങ്ങൾ ആയിരുന്നു ആദ്യം ലഭിച്ചത്. പിറ്റേദിവസം 10 വയസ്സ് പ്രായമുള്ള രണ്ട് ആൺ മുതലകളുടെ ജഡങ്ങൾ കൂടി കാണപ്പെടുക ആയിരുന്നു. വിഷം ഉള്ളിൽ ചെന്നാകാം ഇവയുടെ മരണം എന്നായിരുന്നു ആദ്യ നിഗമനം.

Stories you may like

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

ഇതിന്റെ അടിസ്ഥാനത്തിൽ 15 വയസ്സുള്ള പെൺ മുതലയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരുന്നു. ഇതിൽ ശരീരത്തിന് ഉള്ളിലും പുറത്തും മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് വ്യക്തമായി. മരണകാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തുകയാണ്. ബാക്കി മുതലകളുടെ ജഡങ്ങളും പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 1 സിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവി വർഗ്ഗമാണ് മുതലകൾ. പുഴയിൽ നൂറോളം മുതലകൾ ഉണ്ടെന്നാണ് സംശയിക്കുന്നത്. പുഴയിലെ മലിനീകരണം ആകാം മുതലകളുടെ മരണത്തിന് കാരണം ആയത് എന്ന സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയിൽ 24 മണിക്കൂർ പട്രോളിംഗ് ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.

Tags: crocodiledeathriver
Share1
Tweet
Send
Share

Latest stories from this section

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

Latest News

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology