Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വഖഫ് നിയമഭേദഗതി; പാകിസ്താൻ സ്വന്തം കാര്യം നോക്കിയാൽ മതി, രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ 

by Brave India Desk
Apr 16, 2025, 02:51 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന്  യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ  ദയനീയമായ ചരിത്രം പാകിസ്താൻ പരിശോധിക്കണമെന്നും ഇന്ത്യ  ഓർമ്മിപ്പിച്ചു. പാർലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) നിയമം 2025 നെക്കുറിച്ചുള്ള പാകിസ്താൻറെ  അടിസ്ഥാനരഹിതമായ  അഭിപ്രായങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. വഖഫ് നിയമം ഇന്ത്യയിലെ മുസ്ലീങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാണെന്നായിരുന്നു പാകിസ്താൻ അധികൃതരുടെ പ്രസ്താവന .

“ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെക്കുറിച്ച് പാകിസ്താൻ നടത്തിയ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അർഹതയും അവകാശവുമില്ല. മറ്റുള്ളവരെ ഉപദേശിക്കുന്നതിനുപകരം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ സ്വന്തം ദയനീയമായ ചരിത്രം പരിശോധിക്കുന്നതാണ് പാകിസ്താന് നല്ലത്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പ്രസ്താവനയിൽ പറഞ്ഞു.

Stories you may like

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

വഖഫ് (ഭേദഗതി) ബിൽ 2025 മുസ്ലീങ്ങളെ അവരുടെ പള്ളികളും ദർഗ്ഗകളും ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ നിന്ന് പുറത്താക്കാനുള്ള നിയമമാണെന്നും ഇത് ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിക്കുകയാണെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ  വാർത്താ സമ്മേളനത്തിൽ ആരോപിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.

വഖഫ് ബിൽ പാസാക്കിയ ശേഷം, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, കേന്ദ്രസർക്കാരിന്റെ പുതിയ നിയമത്തിലെ വ്യവസ്ഥകളെ പാകിസ്താൻ പോലുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ നിലവിലുള്ള രീതികളുമായി താരതമ്യപ്പെടുത്തി വ്യക്തമായ കണക്കുകൾ പങ്കുവെച്ചിരുന്നു.

കുവൈറ്റ്, ഖത്തർ, യുഎഇ, ഒമാൻ, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ്, ബഹ്‌റൈൻ, ഇറാൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ വഖഫ് ഭരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിനുള്ള വ്യവസ്ഥകളില്ല. വഖഫ് (ഭേദഗതി) ബിൽ 2024 ലൂടെ ഇന്ത്യ ഈ വിടവ് നികത്തുകയും വഖഫ് ഭരണത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം വിഭാഗങ്ങൾക്ക് വഖഫ് ഭരണത്തിൽ പ്രത്യേക പ്രാതിനിധ്യം നൽകുന്നില്ല. എന്നാൽ ഇന്ത്യൻ ബിൽ ഷിയ, സുന്നി, ബോഹ്‌റ, ആഗാഖാനി, തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് വഖഫ് നടത്തിപ്പിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നു.

അതുപോലെ കേന്ദ്രീകൃതമായ ഡാറ്റാബേസ്, സർവേ, കൃത്യമായ രേഖകൾ, വഖഫ് സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള നിയമങ്ങൾ, സാമ്പത്തികമായ സുതാര്യത തുടങ്ങിയ എല്ലാ വശങ്ങളും ഇന്ത്യയിലെ വഖഫ് ബില്ലിൽ ഉണ്ട്. എന്നാൽ ഈ നിബന്ധനകൾ ഒന്നുപോലും പാകിസ്താനിൽ ഉൾപ്പെടെ പല മുസ്ലിം രാജ്യങ്ങളിലേയും വഖഫ് നിയമത്തിലില്ല.

അങ്ങനെയുള്ള പാകിസ്താന് ഇന്ത്യയുടെ പുതിയ നിയമഭേദഗതിയെപ്പറ്റി സംസാരിക്കാൻ പോലും അവകാശമില്ല. മിക്ക മുസ്ലിം രാജ്യങ്ങളേയും താരതമ്യപ്പെടുത്തിയാൽ സമഗ്രമായ നിയമങ്ങളാണ് ഇന്ത്യയിലെ പുതുക്കിയ വഖഫ് ഭേദഗതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ നിയമം മുസ്ലിം രാജ്യങ്ങൾ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്കാകെ മാതൃകയായ ഒന്നാണ്. കൃത്യമായ കണക്കുകളോടെ അമിത് മാളവ്യ അറിയിച്ചു..

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് നിർത്തി പാകിസ്താൻ സ്വന്തം കാര്യം നോക്കിയാൽ മതിയെന്നും, സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവർ ചെയ്യേണ്ടതെന്നും ഇന്ത്യ ആവർത്തിച്ചു.

Tags: india respond pakistans coment on waqf billwaqf law pakistan
Share48
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies