Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു ; ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഉന്നത വ്യക്തിത്വമെന്ന് മോദി

by Brave India Desk
Apr 25, 2025, 03:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബെംഗളൂരു : മുൻ ഐഎസ്ആർഒ ചെയർമാൻ കൃഷ്ണസ്വാമി കസ്തൂരിരംഗൻ (കെ കസ്തൂരിരംഗൻ) അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധങ്ങളായ അസുഖബാധിതനായി കഴിയവേ ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി കെ കസ്തുരിരംഗന്റെ മരണത്തിൽ അനുശോചനങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഒരു ഉന്നത വ്യക്തിത്വമായ കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

കെ കസ്തൂരിരംഗന്റെ മൃതദേഹം രാമൻ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഏപ്രിൽ 27നാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. പ്രശസ്ത ശാസ്ത്രജ്ഞനായ കെ. കസ്തൂരിരംഗൻ 1994 മുതൽ 2003 വരെ ഐ.എസ്.ആർ.ഒ.യുടെ ചെയർമാനായിരുന്നു. പുതിയ വിദ്യാഭ്യാസ നയം-2020 തയ്യാറാക്കിയ സമിതിയുടെ ചെയർമാനുമായിരുന്നു ഡോ. കസ്തൂരിരംഗൻ. 1940 ഒക്ടോബർ 24 ന് കേരളത്തിലെ എറണാകുളത്ത് ആയിരുന്നു ജനനം. 2003 ൽ ഐ.എസ്.ആർ.ഒ.യിൽ നിന്ന് വിരമിച്ച ശേഷം, കസ്തൂരിരംഗൻ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ പ്രസിഡന്റായി. ഇതോടൊപ്പം അദ്ദേഹം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലും അംഗമായിരുന്നു.

Stories you may like

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

2003 മുതൽ 2009 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഡയറക്ടർ, ന്യൂ എഡ്യൂക്കേഷൻ പോളിസി ഡ്രാഫ്റ്റ് കമ്മിറ്റി ചെയർമാൻ, രാജസ്ഥാനിലെ എൻഐഐടി യൂണിവേഴ്സിറ്റി ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ശാസ്ത്ര മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

Tags: isrok kasturiranganformer ISRO chairman
Share4
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies