Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അവിടെ എന്തോ ഒരു പോരായ്മ ഉണ്ടെന്ന് തോന്നിയില്ലേ, അത് ഇതായിരുന്നു; ഫ്രണ്ട്സ് സിനിമയിൽ നമ്മൾ കാണാത്ത ആ രംഗം; വീഡിയോ കാണാം

by Brave India Desk
Jan 5, 2026, 05:35 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ് ‘ഫ്രണ്ട്സ്’. സിദ്ദിഖ് സംവിധാനം ചെയ്ത ഈ ചിത്രം സൗഹൃദത്തിന്റെയും തമാശയുടെയും വികാരങ്ങളുടെയും ഒരു മികച്ച മിശ്രിതമാണ്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഈ സിനിമ ഇന്നും ടെലിവിഷനിൽ വന്നാൽ മലയാളികൾക്ക് മടുക്കാത്ത ഒന്നാണ്.

അരവിന്ദൻ (ജയറാം), ചന്തു (മുകേഷ്), ജോയി (ശ്രീനിവാസൻ) എന്നിവരുടെ ആഴത്തിലുള്ള സൗഹൃദമാണ് കഥയുടെ കാതൽ. ഇവർ മൂവരുടെ തമാശകളും കുസൃതികളുമൊക്കെയായി പോകുന്ന ജീവിതത്തിനിടയിലേക്ക് ഒരു കല്യാണവീട്ടിൽ വെച്ച് പദ്മിനി( മീന) എന്ന കഥാപാത്രം കടന്നുവരുന്നു. പദ്മിനിയുടെ കടന്നുവരവോടെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും കൂട്ടുകെട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങലുമൊക്കെയാണ് സിനിമ ചർച്ച ചെയ്തത്.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

സിനിമ കണ്ട ആളുകൾക്ക് ഇതിന്റെ ക്ലൈമാക്സ് ഓർമയുണ്ടാകും. ചന്തുവുമായിട്ടുള്ള അടിപിടിക്കിടെ അരവിന്ദൻ കൊക്കയിലേക്ക് വീഴുന്നു. വർഷങ്ങൾക്ക് ശേഷം പട്ടാളത്തിൽ നിന്ന് അവധിക്ക് വരുന്ന ചന്തു ജീവനോടെ അരവിന്ദനെ അടക്കിയിരിക്കുന്ന മുറിയിലേക്ക് വരുന്നതും അരവിന്ദന്റെ ഭാര്യ മീന ചന്തുവിനെക്കുറിച്ച് പറയുന്ന കുത്തുവാക്കുകൾ കേട്ട് വിഷമത്തിൽ, അവനെ കുറ്റപെടുന്നത് സഹിക്കാൻ സാധിക്കാതെ  ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും, കടൽക്കാറ്റിന് നെഞ്ചിൽ എന്ന പാട്ടിന്റെ അകമ്പടിയിൽ മറ്റ് രണ്ട് കൂട്ടുകാരും ചന്തുവുമായി നടക്കുന്ന സ്ഥലത്താണ് ഇതിന്റെ ക്ലൈമാക്സ് നമ്മൾ കാണുന്നത്. എന്നാൽ സിനിമ കണ്ട പലർക്കും ഇതിൽ സംശയങ്ങളുണ്ടാകാം.

സ്വന്തം കുഞ്ഞിന് മീന എന്തിനാകും ഇത്ര വെറുപ്പായിട്ടും ചന്തു എന്ന പേരിട്ടത്, എന്തിനാകും എല്ലാവരുടെയും തെറ്റിദ്ധാരണ മാറിയിട്ടും അങ്ങനെ ഒരു നാടകം കളിച്ചതും എന്നൊക്കെ. അതിന് ഒരൊറ്റ കാരണമേ ഉള്ളൂ, സ്വന്തം കുഞ്ഞിന്റെ മുഖം പോലും അരവിന്ദൻ കണ്ടിട്ടില്ല, ചന്തു അരവിന്ദനെ ചതിച്ചിട്ടില്ല എന്ന് എല്ലാവർക്കും അറിയുന്നത് പോലെ അവൾക്കും അറിയാം. എന്നിട്ടും അവൾ കുറ്റപ്പെടുത്തുന്നത്, അരവിന്ദന് നോവണമെങ്കിൽ അയാൾ തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കണം എങ്കിൽ അതിന് ചന്തുവിനെ കുറ്റപ്പെടുത്തണം. കാരണം അയാൾ ഈ ലോകത്തിൽ ചന്തുവിനെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

ഇപ്പോൾ നിങ്ങളിൽ പലരും കാണാത്ത ഒരു ഡയലോഗ് ഈ സിനിമയിൽ ക്ലൈമാക്സിലുണ്ട്. അത് കട്ട് ചെയ്ത് കളഞ്ഞത് കൊണ്ടാണ് എന്തോ ഒരു മിസിങ് ഉണ്ടല്ലോ എന്ന് നമുക്ക് തോന്നാൻ കാരണം.

അരവിന്ദന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്ന സീൻ കണ്ട് സന്തോഷിച്ചുകൊണ്ട് മീന ഇങ്ങനെ പറയുന്നുണ്ട്

“എനിക്കറിയാമായിരുന്നു നിങ്ങളെ നോവിച്ചാൽ അരവിന്ദന് സഹിക്കില്ല എന്ന്.  ഇപ്പോൾ ഇതാ കണ്ടില്ലേ ഈ അവസ്ഥയിലും അത്രക്ക് ആഴത്തിലാണാ മനസ്സിൽ നിങ്ങളുടെ സ്ഥാനം. വിളിക്ക് ചന്തു, നിങ്ങൾ വിളിക്ക് നിങ്ങൾ വിളിച്ചാൽ അരവിന്ദൻ വരും.”

നമ്മൾ കാണുന്ന ക്ലൈമാക്സിൽ ഈ ഡയലോഗ് കട്ടാക്കി കളഞ്ഞിരുന്നു.

 

Tags: Friendsjayaram
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies