Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

by Brave India Desk
Jun 12, 2026, 05:15 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ ബാറ്റ്‌സ്മാനും മുൻ ക്യാപ്റ്റനുമായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയുടെ മധ്യത്തിലാണ് വെള്ളിയാഴ്ചമുപ്പത്തിയഞ്ചുകാരനായ വില്യംസൺ തന്റെ കടുത്ത തീരുമാനം അറിയിച്ചത്. ഇതോടെ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് ഉറപ്പായി.

“ഞാൻ ഇതിനെക്കുറിച്ച് കുറച്ചുകാലമായി ചിന്തിക്കുകയായിരുന്നു. ഒടുവിൽ ഇതാണ് ശരിയായ സമയമെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി. ന്യൂസിലൻഡിനായി കളിച്ച ഓരോ മത്സരത്തിലും എന്റെ നൂറു ശതമാനവും നൽകാൻ കഴിഞ്ഞെന്ന അഭിമാനത്തോടെയാണ് ഞാൻ പടിയിറങ്ങുന്നത്,” വികാരനിർഭരമായ പ്രസ്താവനയിലൂടെ കെയ്ൻ വില്യംസൺ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.

Stories you may like

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ക്രിക്കറ്റ് ചരിത്രത്തിൽ ഏറെക്കാലം തകർക്കപ്പെടാതെ കിടക്കാൻ സാധ്യതയുള്ള വില്യംസണിന്റെ അഞ്ച് മഹാ റെക്കോർഡുകൾ ഇവയാണ്:

 

1. ടെസ്റ്റ് ക്രിക്കറ്റിലെ രാജാവ്
ന്യൂസിലൻഡിനായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറികളും നേടിയ താരം കെയ്ൻ വില്യംസണാണ്. 110 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 54.06 എന്ന അസാധ്യ ശരാശരിയിൽ 9,515 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതിൽ 33 സെഞ്ച്വറികളും 38 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 19 സെഞ്ച്വറികളുള്ള റോസ് ടെയ്‌ലറാണ് രണ്ടാമത്. നിലവിലെ ക്യാപ്റ്റൻ ടോം ലാഥമിന് 16 സെഞ്ച്വറികൾ മാത്രമാണുള്ളത്.

2. ന്യൂസിലൻഡിന്റെ റൺവേട്ടക്കാരൻ
ടെസ്റ്റിൽ മാത്രമല്ല, മൂന്ന് ഫോർമാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ടി20) ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയതും വില്യംസൺ തന്നെ. 378 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 48.12 ശരാശരിയിൽ 19,346 റൺസാണ് താരം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 48 സെഞ്ച്വറികളോടെ കിവികളുടെ സെഞ്ച്വറി വേട്ടക്കാരിലും താരം തന്നെയാണ് ഒന്നാമൻ.

3. അതിവേഗം 9,000 റൺസ്
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 9,000 റൺസ് തികയ്ക്കുന്ന ന്യൂസിലൻഡ് താരം എന്ന റെക്കോർഡും വില്യംസൺ സ്വന്തമാക്കി. വെറും 182 ഇന്നിങ്സുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിൽ എട്ടാം സ്ഥാനത്താണ് വില്യംസൺ. (172 ഇന്നിങ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് ലോകത്ത് ഒന്നാമൻ).

4. ഏറ്റവും മികച്ച കിവി ക്യാപ്റ്റൻ
ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയശരാശരിയുള്ള ക്യാപ്റ്റനാണ് കെയ്ൻ വില്യംസൺ. 40 ടെസ്റ്റ് മത്സരങ്ങളിൽ ന്യൂസിലൻഡിനെ നയിച്ച അദ്ദേഹം 22 വിജയങ്ങൾ ടീമിന് സമ്മാനിച്ചു. 10 മത്സരങ്ങളിൽ മാത്രമാണ് തോറ്റത്, 8 എണ്ണം സമനിലയിലായി. 55% വിജയശരാശരിയോടെ കിവി ക്യാപ്റ്റന്മാർക്കിടയിൽ ഏറ്റവും മികച്ച വിൻ/ലോസ് റെക്കോർഡും വില്യംസണിന്റെ പേരിലാണ്.

5. ലോകകപ്പിലെ ക്യാപ്റ്റൻമാരുടെ റെക്കോർഡ്

ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന റെക്കോർഡും വില്യംസൺ സ്വന്തം പേരിൽ കാത്തുസൂക്ഷിക്കുന്നു. 2019-ലെ ചരിത്രപ്രസിദ്ധമായ ലോകകപ്പിൽ ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം 578 റൺസാണ് അടിച്ചുകൂട്ടിയത്. 1992 ലോകകപ്പിൽ 456 റൺസ് നേടിയ ഇതിഹാസ താരം മാർട്ടിൻ ക്രോയുടെ റെക്കോർഡാണ് വില്യംസൺ അന്ന് തകർത്തത്.

Tags: indian cricketindia vs newzealand
Share
Tweet
Send
Share

Latest stories from this section

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

Latest News

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഭയത്തിന് വിരാമം; ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭിക്കും സുവേന്ദു അധികാരി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies