Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

by Brave India Desk
Jun 17, 2026, 02:12 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുടെ ശക്തമായ എതിർപ്പിനെയും ഭീഷണിയെയും തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ സംഘടനകളും ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികളും ചേർന്ന് തലസ്ഥാന നഗരമായ ധാക്കയിൽ വൻ പ്രതിഷേധ പ്രകടനം നടത്തി. ഗായ്ബന്ദ ജില്ലയിലെ പലാഷ്ബാരി ഉപസിലയിൽ നിർമ്മിക്കുന്ന 81 അടി ഉയരമുള്ള പ്രതിമയുടെ നിർമ്മാണമാണ് കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ക്ഷേത്ര ഭാരവാഹികൾക്ക് നിർത്തിവെക്കേണ്ടി വന്നത്.

Stories you may like

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഗായ്ബന്ദ പലാഷ്ബാരി കോമർപൂർ ഗ്രാമത്തിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രത്തിലാണ് ഈ കൂറ്റൻ ശ്രീരാമ പ്രതിമ ഉയരുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംഘാടകർക്ക് നേരെ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് നിരന്തരമായ ഭീഷണികളും സമ്മർദ്ദവും ഉണ്ടായതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവെക്കുന്നതെന്ന് ഈ മാസം ആദ്യം നടത്തിയ വാർത്താസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. പ്രതിമയുടെ ഏകദേശം 80 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായ ഘട്ടത്തിലാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. സനാതന ധർമ്മത്തിന്റെ പ്രധാന ആത്മീയ പ്രതീകങ്ങളിലൊന്നായ ശ്രീരാമന്റെ പ്രതിമ തകർക്കുമെന്ന തരത്തിലുള്ള ഭീഷണികൾ ഉയർന്നതോടെ തങ്ങൾ കടുത്ത ഭയത്തിലാണെന്നും, നിർമ്മാണം പൂർത്തിയാക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനും സുരക്ഷാ ഏജൻസികളും അടിയന്തരമായി ഇടപെടണമെന്നും ക്ഷേത്ര കമ്മിറ്റി സ്ഥാപക പ്രസിഡന്റ് ഹരിദാസ് ചന്ദ്ര ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ കേന്ദ്ര കമ്മിറ്റി ശക്തമായ അപലപിച്ചു. ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം വർഗീയ അധിക്ഷേപങ്ങളും ഭീഷണികളും തടയാൻ സർക്കാർ ഉടനടി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്രമസമാധാന നില തകരാതിരിക്കാനും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ ജാഗ്രത പാലിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ആഗോളതലത്തിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ, ഈ പുതിയ പ്രതിമ വിവാദം സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

Tags: Hindu CommunityIslamist threatshalt Bangladesh
Share
Tweet
Send
Share

Latest stories from this section

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

Latest News

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

‘ശത്രുക്കളെ ഞൊടിയിടയിൽ തകർക്കും’;പാകിസ്ഥാനെയും ചൈനയെയും വിറപ്പിച്ച് ഇന്ത്യയുടെ ‘പ്രളയ്’ മിസൈൽ പരീക്ഷണം വിജയകരം!

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies