Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

by Brave India Desk
Jun 29, 2026, 07:15 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റിങ് മികവിനെക്കുറിച്ച് ലോകം മുഴുവൻ വാഴ്ത്തുമ്പോഴും, അദ്ദേഹം ഡ്രെസ്സിങ് റൂമിൽ ഒളിപ്പിച്ചു വെച്ചിരുന്ന കളിതമാശകളെക്കുറിച്ച് അധികമാർക്കും അറിയില്ല. 2002-ൽ കട്ടക്കിൽ വെച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിന് മുൻപ് പേസർ ജവഗൽ ശ്രീനാഥ് കടുത്ത സമ്മർദ്ദത്തിലായപ്പോൾ സച്ചിൻ ഒപ്പിച്ച ഒരു കിടിലൻ തമാശയെക്കുറിച്ച് മുൻ ഇന്ത്യൻ താരം ഹേമങ് ബദാനി വെളിപ്പെടുത്തിയിട്ടുണ്ട്.

കരിയറിലെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്ന ജവഗൽ ശ്രീനാഥ് സാധാരണയായി മൈതാനത്ത് കടുത്ത ആത്മവിശ്വാസമുള്ള കളിക്കാരനാണ്. എന്നാൽ കട്ടക്ക് ഏകദിനത്തിന് തൊട്ടുമുൻപ് താരം അകാരണമായി വല്ലാതെ പരിഭ്രാന്തനായിരുന്നു. ശ്രീനാഥിന്റെ ഈ അസ്വസ്ഥത മാറ്റാനും ഡ്രെസ്സിങ് റൂമിലെ അന്തരീക്ഷം ലഘൂകരിക്കാനുമായിരുന്നു സച്ചിന്റെ ആ മാസ്റ്റർ പ്ലാൻ.

Stories you may like

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇല്ലാതിരുന്ന ഹേമങ് ബദാനിയെയാണ് സച്ചിൻ ഈ പ്രാങ്കിനായി തിരഞ്ഞെടുത്തത്. 6 അടിയിലധികം ഉയരമുള്ള ശ്രീനാഥിന് നീളമേറിയ പാന്റും 5 അടി 5 ഇഞ്ചോളം മാത്രം ഉയരമുള്ള സച്ചിന് നീളം കുറഞ്ഞ പാന്റുമാണ് ഉണ്ടായിരുന്നത്. ടീം പരിശീലനത്തിന് ഇറങ്ങുന്നതിന് മുൻപ് സച്ചിൻ ബദാനിയോട് ഒരു രഹസ്യം പറഞ്ഞു: “നീ പോയി എന്റെ പാന്റ് എടുത്ത് ശ്രീനാഥിന്റെ ബാഗിൽ വെക്കുക, ശ്രീനാഥിന്റെ വലിയ പാന്റ് എടുത്ത് മറ്റെവിടെയെങ്കിലും ഒളിപ്പിച്ചു വെക്കുക.” സച്ചിൻ പറഞ്ഞതുപോലെ തന്നെ ബദാനി പാന്റുകൾ തമ്മിൽ മാറ്റി.

തന്റെ കാര്യങ്ങളിൽ വലിയ ശ്രദ്ധയൊന്നും കൊടുക്കാത്ത ശ്രീനാഥ്, പരിശീലനം കഴിഞ്ഞ് വന്ന് ബാഗിലിരുന്ന പാന്റുമെടുത്ത് ധരിച്ച് നേരെ മൈതാനത്തേക്ക് ഇറങ്ങി. ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെല്ലാം മൈതാനത്ത് പരസ്യമായി ചിരിക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനാഥിന് ആദ്യം മനസ്സിലായില്ല. തുടർന്ന് ഒരു സഹതാരം അടുത്ത് ചെന്ന് പറഞ്ഞപ്പോഴാണ് ശ്രീനാഥ് തന്റെ പാന്റിലേക്ക് നോക്കുന്നത്. കാൽമുട്ടിന് തൊട്ടുതാഴെ വരെ മാത്രം നിൽക്കുന്ന നീളം കുറഞ്ഞ പാന്റായിരുന്നു താൻ ധരിച്ചിരുന്നതെന്ന് ശ്രീനാഥ് അപ്പോഴാണ് തിരിച്ചറിഞ്ഞത്.

“ആദ്യ ഓവറിന് ശേഷം ശ്രീനാഥ് ഉടൻ തന്നെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി പാന്റ് മാറി. ‘എന്താ ഇവിടെ നടക്കുന്നത്, ഇത് ആരാ ചെയ്തത്?’ എന്ന് ചോദിച്ച് അവൻ എന്റെ നേരെ ചൂടായി. എന്നാൽ എനിക്ക് ഒന്നും അറിയില്ലെന്ന ഭാവത്തിൽ ഞാൻ കൈകൾ മലർത്തിക്കാട്ടി നിരപരാധിയായി നിന്നു.” – ബദാനി ചിരിയോടെ ഓർത്തെടുത്തു.

എന്തായാലും സച്ചിൻ ഒപ്പിച്ച ആ കുസൃതി കൃത്യമായി ഫലം കണ്ടു. ഡ്രെസ്സിങ് റൂമിലെ ആ ചിരി നിമിഷങ്ങൾ ശ്രീനാഥിന്റെ സമ്മർദ്ദം പൂർണ്ണമായും അകറ്റി. ആ മത്സരത്തിൽ 1/41 എന്ന മികച്ച ഇക്കണോമിയിൽ പന്തെറിഞ്ഞ് ഇന്ത്യയ്ക്കായി തകർപ്പൻ സ്പെല്ലാണ് ശ്രീനാഥ് കാഴ്ചവെച്ചത്.

Tags: bccisachin tendulkar
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

Latest News

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies