Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

by Brave India Desk
Nov 15, 2026, 11:47 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

അതിർത്തിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾക്ക് ശക്തമായ മറുപടി നൽകിക്കൊണ്ട്, ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിനെ മണാലി വഴി ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന 489 കിലോമീറ്റർ നീളമുള്ള അതിനിർണ്ണായക ബ്രോഡ്‌ഗേജ് റെയിൽവേ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഏകദേശം 1.31 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. പദ്ധതിയുടെ ഭാഗമായി ലഡാക്കിലെ തംഗ്ലാങ് ലാ (Tanglang La) ചുരത്തിന് താഴെ നിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഈ ലോകറെക്കോർഡ് തിരുത്തുക. സമുദ്രനിരപ്പിൽ നിന്ന് 5,256 മീറ്റർ (17,244 അടി) ഉയരത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുന്നതോടെ, ചൈനയുടെ 5,068 മീറ്റർ ഉയരത്തിലുള്ള ക്വിങ്ഹായ്-ടിബറ്റ് റെയിൽവേയിലെ തംഗുല (Tanggula) സ്റ്റേഷന്റെ റെക്കോർഡാണ് പഴങ്കഥയാകുന്നത്.

Stories you may like

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

489 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽപ്പാത സുന്ദർനഗർ, മാണ്ഡി, മണാലി, സിസ്സു, കീലോംഗ്, ദാർച്ച, സർച്ചു, പാങ്, റുംത്സെ, ഉപഷി, ഖാരു എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദുർഘടമായ ഹിമാലയൻ മലനിരകളിലൂടെ കടന്നുപോകുന്നതിനാൽ, ആകെ ദൂരത്തിന്റെ പകുതിയിലധികം, അതായത് ഏകദേശം 270 കിലോമീറ്ററും തുരങ്കങ്ങളിലൂടെയായിരിക്കും. പാതയിലുടനീളം അറുപതിലധികം തുരങ്കങ്ങളും നൂറുകണക്കിന് കൂറ്റൻ പാലങ്ങളും വയഡക്റ്റുകളും നിർമ്മിക്കേണ്ടതുണ്ട്. 17,000 അടിക്ക് മുകളിൽ ഓക്സിജന്റെ അളവും വായുസമ്മർദ്ദവും പകുതിയായി കുറയുന്നതിനാൽ, യാത്രക്കാരുടെ സുരക്ഷയ്ക്കായി വിമാനങ്ങളിലേതിന് സമാനമായ രീതിയിൽ പ്രഷറൈസ്ഡ് (Pressurized) കോച്ചുകളായിരിക്കും ഈ പാതയിൽ ഉപയോഗിക്കുക.

അതിശൈത്യവും ഓക്സിജന്റെ കുറവും കാരണം നിർമ്മാണ പ്രവർത്തനങ്ങൾ എഞ്ചിനീയറിംഗ് ലോകത്തിന് തന്നെ വലിയൊരു വെല്ലുവിളിയാണ്. കൊടുംതണുപ്പിൽ കോൺക്രീറ്റ് ഉറയ്ക്കാൻ പ്രയാസമായതിനാൽ ചൂടുവെള്ളവും പ്രത്യേക കെമിക്കൽ അഡിറ്റീവുകളും ഉപയോഗിച്ചുള്ള സങ്കീർണ്ണമായ നിർമ്മാണ രീതികളാണ് ഇവിടെ അവലംബിക്കുക. കൂടാതെ, അതിശൈത്യത്തിൽ ഡീസൽ എഞ്ചിനുകളുടെയും നിർമ്മാണ യന്ത്രങ്ങളുടെയും പ്രവർത്തനക്ഷമത 30 മുതൽ 40 ശതമാനം വരെ കുറയാനും ഇന്ധനം ഉറഞ്ഞുപോകാനുമുള്ള സാധ്യതയും മുന്നിൽക്കണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയം ‘ദേശീയ പ്രാധാന്യമുള്ള തന്ത്രപ്രധാന പദ്ധതിയായി’ പ്രഖ്യാപിച്ചിട്ടുള്ള ഈ റെയിൽപ്പാത, ഇന്ത്യൻ സൈന്യത്തിന് വലിയ കരുത്താകും. നിലവിൽ കനത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്ത് മാസങ്ങളോളം ലഡാക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. പുതിയ റെയിൽപ്പാത വരുന്നതോടെ എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാതെ അതിർത്തിയിലേക്ക് സൈനികരെയും യുദ്ധോപകരണങ്ങളും വേഗത്തിൽ എത്തിക്കാൻ സാധിക്കും. ഇതിനുപുറമെ, ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള യാത്രാസമയം 40 മണിക്കൂറിൽ നിന്ന് പകുതിയായി കുറയുകയും, ലഡാക്കിലെ വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ കുതിച്ചുചാട്ടം നൽകുകയും ചെയ്യും. പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേയും വിശദമായ പദ്ധതി രേഖയും (DPR) റെയിൽവേ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ അന്തിമ സാമ്പത്തിക അനുമതി ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.

Tags: bilaspur
Share
Tweet
Send
Share

Latest stories from this section

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

Latest News

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

ചൈനയ്ക്ക് ചെക്ക് വെക്കാൻ ഇന്ത്യയുടെ ‘ഹിമാലയൻ’ മാസ്റ്റർ സ്ട്രോക്ക്! 1.31 ലക്ഷം കോടിയുടെ ബിലാസ്പൂർ-മണാലി-ലേ റെയിൽപാത വരുന്നു

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

കയ്യിൽ പണമില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കാമോ?’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള മെട്രോ യാത്രയിലെ അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies