Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

by Brave India Desk
Nov 19, 2026, 11:55 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാർ വാതിൽ അടച്ചതോടെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടി.ടി.ഇ) തലനാരിഴയ്ക്ക് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലാണ് ബുധനാഴ്ച വൈകുന്നേരം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ടി.ടി.ഇ ടിംസൺ തോമസിനാണ് ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ഏകദേശം 200 മീറ്ററോളം ദൂരം വാതിലിൽ തൂങ്ങിപ്പിടിച്ച് ജീവൻ പണയം വെച്ച് നിൽക്കേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് ടിക്കറ്റില്ലാതെ യാത്ര ചെയ്ത രണ്ട് ആലപ്പുഴ സ്വദേശികളെ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) പിടികൂടി.

ബുധനാഴ്ച വൈകുന്നേരം ട്രെയിൻ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം.ടിക്കറ്റ് പരിശോധന ഒഴിവാക്കുന്നതിനായി സാധുവായ ടിക്കറ്റില്ലാതിരുന്ന രണ്ട് യാത്രക്കാർ കോച്ചിന്റെ വാതിൽ അകത്തുനിന്ന് വലിച്ചടയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയം വാതിൽപ്പടിയിലുണ്ടായിരുന്ന ടി.ടി.ഇ ടിംസൺ തോമസ് പിടിവിടാതെ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിലൂടെ ട്രെയിൻ വേഗതയെടുക്കുന്നതിനിടെ ടി.ടി.ഇ വാതിലിൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ട്രെയിൻ ഗാർഡ് ഉടൻ തന്നെ അപായച്ചങ്ങല വലിച്ച് പ്ലാറ്റ്‌ഫോമിൽത്തന്നെ ട്രെയിൻ നിർത്തിച്ചു.

Stories you may like

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വകവരുത്തിയത് 9 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ

ട്രെയിൻ കൂടുതൽ ദൂരം മുന്നോട്ടുപോയിരുന്നെങ്കിലോ പ്ലാറ്റ്‌ഫോം കടന്നിരുന്നെങ്കിലോ ടി.ടി.ഇ താഴെ വീണ് ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗാർഡിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ട്രെയിൻ നിർത്തിയതോടെ വാതിലടച്ച യാത്രക്കാർ കോച്ചിൽ നിന്നിറങ്ങി റെയിൽവേ ട്രാക്കിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പ്ലാറ്റ്‌ഫോമിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

ഡ്യൂട്ടിയിലിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പെരുമാറിയതിനും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.യാത്രക്കാർക്കിടയിലും റെയിൽവേ ജീവനക്കാർക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയ സംഭവത്തിൽ, ട്രെയിനുകളിലും സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനകളും ടിക്കറ്റ് പരിശോധനകളും കൂടുതൽ കർശനമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Tags: ShadabdiTrainTTE
Share
Tweet
Send
Share

Latest stories from this section

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

Latest News

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വകവരുത്തിയത് 9 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

2035-ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതത്തെ മറികടക്കുമെന്ന് റിപ്പോർട്ട്, ഞെട്ടിക്കുന്ന ജനസംഖ്യാ കണക്കുകൾ പുറത്ത്!

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology