Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

by Brave India Desk
Nov 20, 2026, 12:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായും ഛോട്ടാ ഷക്കീലുമായും അടുത്ത ബന്ധമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് നസീം ദുറാനി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം യുവാവിനെ ക്രൂരമായി വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു നസീം ദുറാനി. പോലീസ് ഇയാളുടെ തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Stories you may like

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

നവംബർ 16-നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ, നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപംവെച്ച് സമീർ (26) എന്ന യുവാവിനുനേരെ അതിക്രൂരമായ വെടിവെപ്പുണ്ടായത്. മുസ്തഫാബാദ് സ്വദേശിയായ സമീർ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അക്രമികൾ 20 റൗണ്ടോളം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടൻതന്നെ സിവിൽ ലൈൻസിലെ ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീം ദുറാനിയുടെ സംഘവും എതിരാളിയായ ഹാറൂൺ സൈഫിയുടെ സംഘവും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. മെയ് മാസത്തിൽ ഹാറൂൺ സൈഫിയുടെ അമ്മാവൻ രാജാ മേവാതി കൊല്ലപ്പെട്ടതിന് പ്രതികാരമായി ജൂണിൽ ദുറാനിയുടെ അടുത്ത അനുയായി റഷീദ് എന്ന പാനി വാല കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു സമീറിന്റെ കൊലപാതകം.

സമീറിന്റെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ നസീം ദുറാനിയെ പിടികൂടാൻ ഡൽഹി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇയാൾ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡൽഹി ക്രൈംബ്രാഞ്ചും നോയിഡ എസ്.ടി.എഫും ബുലന്ദ്ശഹർ പോലീസും ചേർന്ന് പ്രദേശം വളഞ്ഞത്. പോലീസിനെ കണ്ടതോടെ കീഴടങ്ങാൻ തയ്യാറാകാതെ ദുറാനി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് ഇയാൾ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.

കൊലപാതകം, വധശ്രമം, കവർച്ച, ആയുധ നിയമലംഘനം തുടങ്ങി 25-ലധികം ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട നസീം ദുറാനി. 2016-ൽ തിഹാർ ജയിലിൽ കഴിയുന്ന അധോലോക നായകൻ ഛോട്ടാ രാജനെ വധിക്കാൻ ഛോട്ടാ ഷക്കീൽ ചുമതലപ്പെടുത്തിയിരുന്നത് ദുറാനിയെയായിരുന്നു. കൂടാതെ, പാക്-കനേഡിയൻ മാധ്യമപ്രവർത്തകൻ താരീഖ് ഫത്തായെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. തലസ്ഥാന നഗരിയെ വിറപ്പിച്ച് മുന്നേറിയ ഗുണ്ടാനേതാവിന്റെ അന്ത്യത്തോടെ വടക്കുകിഴക്കൻ ഡൽഹിയിലെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയ്ക്ക് ഒരു പരിധിവരെ അറുതിയാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Tags: naseem durrani
Share
Tweet
Send
Share

Latest stories from this section

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

Latest News

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology