Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Nov 21, 2026, 08:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോളതലത്തിൽ ഊർജ്ജ വിതരണത്തെ ബാധിച്ചപ്പോഴും ഇന്ത്യയിൽ പാചകവാതക ക്ഷാമമുണ്ടാകാതെ സർക്കാർ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന അഞ്ചാമത് ദേശീയ കൗശൽ ദീക്ഷാന്ത് സമാരോഹിൽ (നൈപുണ്യ ബിരുദദാന ചടങ്ങ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായ സമയത്ത് രാജ്യത്ത് വലിയൊരു ഊർജ്ജ പ്രതിസന്ധി ഉണ്ടാകാൻ പോവുകയാണെന്ന് ചിലർ ബോധപൂർവ്വം അഭ്യൂഹങ്ങൾ പരത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. എന്നാൽ, കേന്ദ്രസർക്കാരിന്റെ കൃത്യമായ ആസൂത്രണവും നയതന്ത്ര ഇടപെടലുകളും കാരണം സാധാരണക്കാരുടെ അടുക്കളകളിൽ പാചകവാതകം മുടങ്ങാതെ എത്തുകയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം വെല്ലുവിളിയായപ്പോൾ, ഇന്ത്യ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബദൽ മാർഗ്ഗങ്ങളിലൂടെ ക്രൂഡ് ഓയിലും എൽ.പി.ജിയും എത്തിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.

Stories you may like

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും, എൽ.പി.ജിക്ക് പകരമായി പൈപ്പ് വഴിയുള്ള പ്രകൃതിവാതക (PNG) കണക്ഷനുകൾ വ്യാപിപ്പിച്ചും സർക്കാർ ഊർജ്ജ സുരക്ഷ ശക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യവ്യാപകമായി കർശന പരിശോധനകൾ നടത്തുകയും ലക്ഷക്കണക്കിന് പുതിയ പി.എൻ.ജി കണക്ഷനുകൾ വേഗത്തിൽ നൽകുകയും ചെയ്തതിലൂടെ ക്ഷാമം പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വളർന്നുവരുന്ന പുതിയ മേഖലകളിൽ നൈപുണ്യമുള്ള യുവാക്കൾക്ക് വലിയ അവസരങ്ങളാണ് വരാനിരിക്കുന്നതെന്ന് ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

പൈപ്പ്ഡ് ഗ്യാസ് ശൃംഖലയുടെ വിപുലീകരണവും ഊർജ്ജ മേഖലയിലെ പുതിയ പദ്ധതികളും സാങ്കേതിക വിദഗ്ധർക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഐ.ടി.ഐകളിൽ നിന്നും മറ്റ് നൈപുണ്യ പരിശീലന കേന്ദ്രങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന യുവതലമുറ ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കണമെന്നും, ഉത്തർപ്രദേശ് ഇന്ന് നിക്ഷേപങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും കേന്ദ്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: west asia conflictNarendra Modilpg
Share
Tweet
Send
Share

Latest stories from this section

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

ഒരു ഡോസിന് 1 മുതൽ 2 രൂപ മാത്രം’; പക്ഷിപ്പനിയുടെ മാരക വകഭേദത്തിനെതിരെ ലോകത്തിലെ ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ, കർഷകർക്ക് വൻ ആശ്വാസം

Latest News

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology