Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

by Brave India Desk
Nov 23, 2026, 01:37 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോയ ചരക്കുകപ്പലിൽ വൻതോതിൽ തന്ത്രപ്രധാന രാസവസ്തുക്കളും ലക്ഷക്കണക്കിന് സിം കാർഡുകളും കണ്ടെത്തിയതിനെ തുടർന്ന് ഇന്തോനേഷ്യൻ നാവികസേന അന്വേഷണം ശക്തമാക്കി. കോമോറോസ് പതാകയുള്ള എംവി സ്റ്റാർ ലൈൻ എന്ന കപ്പലാണ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിന് സമീപം നവംബർ 7ന് പിടിച്ചെടുത്തത്. ചൈനയിലെ ലിയാൻയുങാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പൽ. നവംബർ 8ന് ബംഗ്ലാദേശിൽ എത്തേണ്ടിയിരുന്ന കപ്പൽ ഇന്തോനേഷ്യൻ സമുദ്രപരിധിയിൽ അപ്രതീക്ഷിതമായി നിർത്തിയതാണ് നാവികസേനയുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദമായ സഞ്ചാരരീതിയും റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാത്തതും പരിശോധനയ്ക്ക് കാരണമായി. നവംബർ 20നാണ് ഇന്തോനേഷ്യൻ നാവികസേന പിടിച്ചെടുക്കൽ സംബന്ധിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

Stories you may like

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

കപ്പലിലെ 36 കണ്ടെയ്‌നറുകൾ പരിശോധിച്ചപ്പോൾ 15 കണ്ടെയ്‌നറുകളിലായി 405 ടൺ സോഡിയം പെർക്ലോറേറ്റ് കണ്ടെത്തി. കൂടാതെ 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത ശൂന്യമായ 4ജി സിം കാർഡുകളും കണ്ടെത്തിയതായി ബംഗ്ലാദേശിലെ ദി ബിസിനസ് സ്റ്റാൻഡേർഡ്, ധാക്ക ട്രിബ്യൂൺ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സോഡിയം പെർക്ലോറേറ്റ് റോക്കറ്റ്, മിസൈൽ പ്രൊപ്പല്ലന്റുകളുടെ നിർമാണത്തിലും ഉപയോഗിക്കുന്ന ശക്തമായ ഓക്സീകരണ രാസവസ്തുവാണ്. പിടിച്ചെടുത്ത അളവ് ഉപയോഗിച്ച് 100 മിസൈലുകൾ വരെ നിർമിക്കാൻ കഴിയുമെന്നാണ് ഇന്തോനേഷ്യൻ നാവികസേനയിലെ റിയർ അഡ്മിറൽ ഡെനി സെപ്റ്റിയാൻ അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ രാസവസ്തുക്കളുടെ യഥാർഥ ഉപയോഗം എന്താണെന്നോ ആരാണ് ഇതിന്റെ അന്തിമ ഉപഭോക്താക്കളെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കപ്പലിന്റെ രേഖകളിലും രജിസ്ട്രേഷനിലും ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. രേഖകളിൽ രജിസ്ട്രേഷൻ കാലാവധി 2027 വരെ ഉണ്ടെന്ന് കാണിച്ചിരുന്നെങ്കിലും ഔദ്യോഗിക രേഖകളിൽ അതിന്റെ നില സസ്പെൻഡ് ചെയ്തതായി കണ്ടെത്തിയെന്നാണ് വിവരം. ചരക്കിന്റെ ഉടമസ്ഥാവകാശം, കയറ്റുമതി നടത്തിയ കമ്പനി, ബംഗ്ലാദേശിലെ ഇറക്കുമതിക്കാരൻ എന്നിവരെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണ്. കപ്പലിലെ ജീവനക്കാരെയും ചരക്കുമായി ബന്ധപ്പെട്ട രേഖകളെയും ഇന്തോനേഷ്യൻ അധികൃതർ പരിശോധിച്ചുവരികയാണ്. ബംഗ്ലാദേശിന്റെ സൈനിക ശേഷിയും ചൈനയുമായുള്ള സാമ്പത്തിക ബന്ധങ്ങളും പശ്ചാത്തലമാക്കി ഈ സംഭവം മേഖലയിൽ കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ ചരക്കിന്റെ ലക്ഷ്യവും ഇടപാടിന് പിന്നിലുള്ളവരും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ സംഭവത്തെക്കുറിച്ചുള്ള അന്തിമ നിഗമനങ്ങളിൽ എത്താൻ കഴിയില്ല.

Tags: bangladeshchinaindonesiaSmuggle Chemical For 100 Missiles
Share
Tweet
Send
Share

Latest stories from this section

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

Latest News

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies