Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

by Brave India Desk
Nov 23, 2026, 12:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

താജ്മഹൽ പരിസരത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിനോദസഞ്ചാരികളെ മർദിച്ചെന്ന ആരോപണത്തെത്തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് തേടി. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. വാരാന്ത്യമായതിനാൽ താജ്മഹലിൽ വലിയ തിരക്കായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ സാജിദ് എന്ന വിനോദസഞ്ചാരിയുടെ മൂന്നുവയസ്സുള്ള മകൻ തിരക്കിൽ കാണാതായി. ഏകദേശം അഞ്ച് മിനിറ്റിന് ശേഷം കുട്ടി കിഴക്കൻ ഗേറ്റിലെ സിഐഎസ്എഫ് കൺട്രോൾ റൂമിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. കുട്ടിയെ തിരികെ വാങ്ങാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ആധാർ കാർഡ് ആവശ്യപ്പെട്ടു. ആധാർ കാർഡ് കൈവശമില്ലെന്നും പകരം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മൊബൈലിലെ ഫോട്ടോകളും കാണിക്കാമെന്നും സാജിദ് പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നും സാജിദ് ആരോപിച്ചു.

Stories you may like

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

തർക്കം രൂക്ഷമായതോടെ കൺട്രോൾ റൂമിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി സാജിദ് പറഞ്ഞു. തടയാൻ ശ്രമിച്ച കുടുംബത്തിലെ സ്ത്രീകളോടും ഉദ്യോഗസ്ഥർ മോശമായി പെരുമാറി. സ്ത്രീകൾ നിലവിളിച്ചതോടെ പരിസരത്ത് വലിയ ബഹളമുണ്ടായി. പിന്നീട് കുടുംബത്തെ കിഴക്കൻ ഗേറ്റിലൂടെ പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്വദേശികളും വിദേശികളുമായ മറ്റ് സഞ്ചാരികളും ആശങ്കയിലായി. മർദനാരോപണം സിഐഎസ്എഫ് നിഷേധിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് എഎസ്ഐക്ക് കൈമാറുമെന്നും സിഐഎസ്എഫ് കമാൻഡന്റ് ഋഷി കൗശിക് അറിയിച്ചു.

എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. സ്മിത എസ് കുമാർ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടി. എഎസ്ഐ ഉദ്യോഗസ്ഥരോടും സിഐഎസ്എഫ് കമാൻഡന്റോടും വിശദീകരണം ചോദിക്കുമെന്ന് അവർ വ്യക്തമാക്കി. ഡൽഹിയിലെ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം വിവരം അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് എഎസ്ഐ റീജിയണൽ ഡയറക്ടറെയും ആസ്ഥാനത്തെയും അറിയിച്ചിട്ടുണ്ട്. താജ്മഹലിന്റെ റെഡ് സോൺ സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്.

Tags: asicisftajmahal clash
Share
Tweet
Send
Share

Latest stories from this section

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

Latest News

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies