Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

by Brave India Desk
Nov 28, 2026, 07:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മണ്ഡല പുനർനിർണ്ണയ ബിൽ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് പുതിയൊരു ‘വോട്ട് മോഷണ’ പദ്ധതിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 80 ശതമാനം ജനങ്ങളും ജെൻ സി തലമുറയിലെ ഏതാണ്ട് മുഴുവൻ ആളുകളും ഇവർ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതായി വിശ്വസിക്കുന്നുണ്ടെന്നും, പഴയ വഴികൾ അടഞ്ഞപ്പോൾ 850 സീറ്റുകൾ എന്ന പുതിയ തന്ത്രവുമായി ഇവർ രംഗത്തെത്തിയിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റി വരയ്ക്കാനും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസമിലും ജമ്മു കശ്മീരിലും നടന്ന മണ്ഡല പുനർനിർണ്ണയത്തിന് സമാനമായി, പ്രതിപക്ഷ നേതാക്കളെയും ചില പ്രത്യേക വിഭാഗങ്ങളെയും ലക്ഷ്യം വെച്ച് മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റാനാണ് ഈ നീക്കമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി 2051 വരെ സീറ്റുകൾ മരവിപ്പിക്കുന്നത് വഴി അടുത്ത 40 വർഷത്തേക്ക് സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജാതി സെൻസസ് ഒഴിവാക്കാനും പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മണ്ഡല പുനർനിർണ്ണയ കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും സർക്കാർ നോമിനികളും ഉൾപ്പെടുന്നത് വഴി കമ്മീഷന്റെ പ്രവർത്തനം പൂർണ്ണമായും ഏകപക്ഷീയമാകുമെന്നും അദ്ദേഹം വിമർശിച്ചു.

Stories you may like

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നും നിലവിലുള്ള 543 സീറ്റുകളിൽ തന്നെ ഒബിസി ഉപസംവരണം ഉൾപ്പെടുത്തി വനിതാ സംവരണം നടപ്പിലാക്കണമെന്നുമാണ് കോൺഗ്രസിന്റെ നിലപാടെന്ന് രാഹുൽ വ്യക്തമാക്കി. 2027-ലെ സെൻസസിനും ജാതി സെൻസസിനും ശേഷമേ മണ്ഡല പുനർനിർണ്ണയം നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവംബർ 30-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഈ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ശക്തമായി പോരാടുമെന്നും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള നീക്കത്തെ ഒന്നിച്ച് പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

Tags: INDI Alliancedelimitation billrahul gandhi
Share
Tweet
Send
Share

Latest stories from this section

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

Latest News

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology