‘ശബരിമലയില്‍ സ്ത്രീപ്രവേശനം അരുത്’, യുവതികള്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാമല്ലോയെന്ന് യേശുദാസ്

Published by
Brave India Desk

ശബരിമലയില്‍ സ്ത്രീപ്രവേശനം അരുതെന്ന് ഗായകന്‍ കെജെ യേശുദാസ്. ശബരിമലയിലേക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നതു കൊണ്ടല്ല. യുവതികള്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

തന്റെ അച്ഛന്‍ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. അമ്മപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് അച്ഛന്‍ 1947-ല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നത്. ആ പുസ്തകത്തിലൂടെയാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നും യേശുദാസ് പറഞ്ഞു.

അയ്യപ്പഭക്തിഗാനം സിനിമയില്‍ പാടിയ ആദ്യത്തെ വ്യക്തി തന്റെ പിതാവായിരുന്നെന്നും യേശുദാസ് പറഞ്ഞു.

Share
Leave a Comment